HOME
DETAILS

മഞ്ചേശ്വരത്ത് യു.ഡി.എഫ് കോട്ട കാത്തത് സോമശേഖരയുടെ ആദര്‍ശം

  
backup
May 05 2021 | 12:05 PM

54584351
കാസര്‍കോട്: മഞ്ചേശ്വരത്ത് യു.ഡി.എഫ് കോട്ട കാത്തത് എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് എസ്. സോമശേഖരയ്ക്ക് തന്റെ പ്രസ്ഥാനത്തോടുള്ള കൂറും, ആദര്‍ശവുമെന്ന് വിലയിരുത്തല്‍. 2016 ലെ തെരഞ്ഞെടുപ്പില്‍ വെറും 89 വോട്ടി ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ മുസ്‌ലിം ലീഗിലെ    പി.ബി അബ്ദുല്‍ റസാഖ് തോല്‍പിച്ചതാണ് മണ്ഡല ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ഭൂരിപക്ഷം.
എന്നാല്‍ 2019 ല്‍ പി.ബി അബ്ദുല്‍ റസാഖിന്റെ വിയോഗത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നൂറിരട്ടിയോളം വര്‍ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥി നേടിയ ഭൂരിപക്ഷം 745 വോട്ടാണ്.യു.ഡി.എഫിന്റെ ഭൂരിപക്ഷം കുത്തനെ താഴ്ന്നത് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ അമ്പരപ്പ് ഉണ്ടാക്കുമ്പോഴും എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ ജെ.എസ് സോമശേഖര എടുത്ത നിലപാട് അതിര്‍ത്തിയിലെ മണ്ഡലം പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിനാണ് തടയിട്ടത്.
 
മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി നിര്‍ത്താമെന്ന വാഗ്ദാനവുമായി മംഗളൂരുവിലെ ഉന്നത ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ ഇത്തവണ സോമശേഖരയെ സമീപിച്ചിരുന്നു.സീറ്റിനു പുറമെ ഒട്ടേറെ വാഗ്ദാനങ്ങളും സംഘ് പരിവാര്‍ നേതാക്കള്‍ നല്‍കിയെങ്കിലും ഡി.സി.സി സെക്രട്ടറി കൂടിയായ സോമശേഖര താന്‍ മരിക്കും വരെ യഥാര്‍ഥ കോണ്‍ഗ്രസുകാരനായി  ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നു പറഞ്ഞ് വാഗ്ദാനങ്ങള്‍ നിരസിച്ച് അവരെ തിരിച്ചയച്ചു. സോമശേഖര പഞ്ചായത്തില്‍ നിന്ന് യു.ഡി.എഫി ന് ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നല്‍കിയത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ സോമശേഖര ബി.ജെ.പി വലയില്‍ വീണിരുന്നെങ്കില്‍ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.  സോമശേഖര മുഖം തിരിച്ചതോടെയാണ് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് ഹെലിക്കോപ്റ്ററിലെത്തുന്ന സ്ഥാനാര്‍ഥിയായത്. മംഗളൂരുവിലെ ആര്‍.എസ്,എസ്, ബി.ജെ.പി നേതാക്കള്‍ പിന്തുണയ്ക്കുന്ന സുരേന്ദ്രനെ ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ക്ക് പഥ്യമല്ല.ബി.ജെ.പിക്ക് കനത്ത വോട്ടുള്ള എന്മകജെയില്‍ പകുതിയോളം വോട്ടു മാത്രമാണ് സുരേന്ദ്ര ന് ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  28 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago