ബാങ്കിലും എ.ടി.എമ്മിലും പോവേണ്ട, വീട്ടിലിരുന്ന് പണം പിൻവലിക്കാം; പോസ്റ്റുമാൻ കൊണ്ടുവന്നു തരും
പണം പിൻവലിക്കാൻ ബാങ്കിലും എ.ടി.എമ്മിലും പോകാൻ കഴിയാത്തവർക്കായി പണം വീട്ടിൽ എത്തിക്കാനുള്ള സംവിധാനവുമായി ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB). ബാങ്കിൽ പോകാൻ സമയം ഇല്ലാത്തവർക്കോ ശാരീരിക പ്രയാസങ്ങൾ ഉള്ളവർക്കോ തുടങ്ങി ആർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം വഴി ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടിൽ നിന്ന് ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് പണം പിൻവലിക്കാനോ പണമടയ്ക്കാനോ സാധിക്കും.
പോസ്റ്റ്മാൻ നിങ്ങളുടെ വീട്ടിലെത്തിയാണ് പണം പിൻവലിക്കാൻ സഹായിക്കുക. ബയോമെട്രിക്‌സ് മാത്രം ഉപയോഗിച്ച് ബാലൻസ് അറിയൽ, പണം പിൻവലിക്കൽ, മിനി സ്റ്റേറ്റ്‌മെന്റ്, ഫണ്ട് കൈമാറ്റം തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ നടത്താനാകുന്ന ഒരു പേയ്‌മെന്റ് സേവനമാണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം.
എങ്ങനെ ആധാർ എടിഎം ഉപയോഗിക്കാം?
- ഇന്ത്യൻ പോസ്റ്റ് പേയ്മെൻറ്സ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി ഡോർ സ്റ്റെപ്പ് ബാങ്കിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കണം.
- ഇവിടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകുക.
a. പേര് b. മൊബൈൽ നമ്പർ c. ഇമെയിൽ ഐഡി d. വിലാസം e. പിൻ കോഡ് f. നിങ്ങളുടെ വീടിന് അടുത്തുള്ള പോസ്റ്റ് ഓഫീസ് g. അക്കൗണ്ട് ഉള്ള ബാങ്കിന്റെ പേര്. - ഇതിന് ശേഷം 'ഐ എഗ്രീ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
കുറച്ച് സമയത്തിനുള്ളിൽ പണവുമായി പോസ്റ്റ്മാൻ നിങ്ങളുടെ വീട്ടിലെത്തും. അതേസമയം, എഇപിഎസ് വഴിയുള്ള ഇടപാടുകൾക്ക് 10,000 രൂപ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ വീട്ടിൽ ഇരുന്ന് തന്നെ പണം പിൻവലിക്കാൻ പ്രത്യകമായി ഒരു ഫീസും നൽകേണ്ടതില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."