കെ.ഐ.സി ഈദ് സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈദുൽ ഫിത്ർ ദിനത്തിൽ ഈദ് സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
റമളാൻ കാമ്പയിൻ 2024' ൻ്റെ ഭാഗമായി സംഘടിപ്പിച്ച ഈദ് സംഗമം അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ കെ.ഐ.സി വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് എടയൂർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി അബ്ദുൽ ഹകീം മുസ്‌ലിയാർ ഉൽഘാടനം നിർവഹിച്ചു.
വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ ഈദ് സന്ദേശം നൽകി. മാനവിക ഐക്യത്തിന്റെ സന്ദേശമാണ് ഈദ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയവനും ചെറിയവനും മുതലാളിയും തൊഴിലാളിയും എല്ലാ വിഭാഗം ആളുകളും അല്ലാഹുവിനെ വാഴ്ത്തി പറയുന്ന ദിനമാണ് പെരുന്നാൾ. റമദാനിൽ നിന്ന് ആർജിച്ചെടുത്ത പാഠങ്ങൾ മറ്റുള്ളവർക് ഗുണം ചെയ്യാൻ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഹമ്മദ് അലി ഫൈസി, അബ്ദുൽ ഹമീദ് അൻവരി, അബ്ദുറഹ്മാൻ ഫൈസി , അബ്ദുല്ലത്തീഫ് മൗലവി മിസ്ഹബ്, അമീൻ മുസ്‌ലിയാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുഹമ്മദ് അമീൻ മുസ്‌ലിയാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സൈനുൽ ആബിദ് ഫൈസി സ്വാഗതവും നാസർ കോഡൂർ നന്ദിയും പറഞ്ഞു. മറ്റു കേന്ദ്ര മേഖല യൂണിറ്റ് നേതാക്കൾ പരിപാടികൾ ഏകോപിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."