HOME
DETAILS
MAL
വൈദ്യുതി വിൽപന കുറയ്ക്കാൻ കെ.എസ്.ഇ.ബി സമരം ചെയ്തവർക്കെതിരേ കർശന നടപടിയില്ല
backup
April 29 2022 | 04:04 AM
തിരുവനന്തപുരം
ഇടവപ്പാതിയുടെ ആദ്യഘട്ടത്തിൽ മഴ 20 ശതമാനം കുറഞ്ഞ നിലയിൽ മാത്രമേ ലഭിക്കുകയുള്ളൂ എന്ന വിലയിരുത്തലിൽ സംസ്ഥാനത്തിന് പുറത്തേക്കുള്ള വൈദ്യുതി വിൽപന നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.കെ.എസ്.ഇ.ബിയിൽ സമരം ചെയ്ത ജീവനക്കാർക്കെതിരേ കേരള അവശ്യ സേവന പരിപാലന നിയമപ്രകാരം (കെസ്മ) നടപടി സ്വീകരിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി. സംസ്ഥാന വൈദ്യുതി ക്ഷാമം കണക്കിലെടുത്ത് അടിയന്തര ആവശ്യത്തിനല്ലാതെ അവധിയിലുള്ള ഉൽപാദന, പ്രസരണ, വിതരണ വിഭാഗങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരോടും 48 മണിക്കൂറിനുള്ളിൽ ചുമതലയിൽ പ്രവേശിക്കാനും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."