HOME
DETAILS

ഗൾഫ് വ്യവസായിയെ ബന്ദിയാക്കി കൊള്ള; പ്രധാന പ്രതി പിടിയിൽ തൊണ്ടിമുതൽ തിരഞ്ഞെത്തിയ പൊലിസിന് ലഭിച്ചത് സ്ഫോടക വസ്തുക്കൾ

  
backup
April 29 2022 | 04:04 AM

%e0%b4%97%e0%b5%be%e0%b4%ab%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%af%e0%b4%be%e0%b4%95


നിലമ്പൂർ/സുൽത്താൻ ബത്തേരി
വ്യവസായിയെ ബന്ദിയാക്കിയ കേസിൽ പ്രധാന പ്രതിയെ പിടികൂടാനെത്തിയ പൊലിസിന് തെരച്ചിലിൽ ലഭിച്ചത് പ്രതിയെയും അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളും.
വയനാട് ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് അഷ്‌റഫ് (മുത്തു-47) ആണ് ഗൾഫ് വ്യവസായിയെ വീട്ടിൽ ബന്ദിയാക്കി മർദിച്ച് കൊള്ളയടിച്ച കേസിൽ പിടിയിലായത്. ഇയാളെ പിടികൂടാനെത്തിയപ്പോളാണ് സ്ഫോടക വസ്തുക്കളും കൊള്ളയടിച്ച വിലപിടിപ്പുള്ള ഫോണുകളും പണവും അടക്കം കുഴിച്ചിട്ട നിലയിൽ പൊലിസ് കണ്ടെടുത്തത്.
കഴിഞ്ഞ 24ന് രാത്രിയാണ് നിലമ്പൂർ മുക്കട്ടയിലെ കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫിനെ ബന്ദിയാക്കി കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 7 ലക്ഷം രൂപയും രണ്ടരലക്ഷം വില വരുന്ന നാല് മൊബൈൽ ഫോണും മൂന്നു ലാപ്‌ടോപ്പുകളും അടക്കം കൊള്ളയടിച്ചത്.
ഷൈബിന്റെ വീട്ടിൽ എത്തിയ ഏഴംഗസംഘം കഴുത്തിൽ കത്തിവച്ചാണ് കൊള്ള നടത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ ഷൈബിനെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. കിഡ്‌നി മാറ്റിവച്ചയാളാണ് ഷൈബിൻ. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ കൃത്യം നടത്തിയത് ഷൈബിന്റെ കച്ചവടത്തിൽ സഹായികളായി പ്രവൃത്തിക്കുന്ന ചിലരും സുഹൃത്തുക്കളുമാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. ബത്തേരി കൈപഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോൻ (45) എന്നയാളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സഹോദരനായ തങ്ങളകത്ത് അഷ്‌റഫ് പിടിയിലായത്. ജോലിയിൽനിന്നും മാറ്റിനിർത്തിയതിലെ വിരോധത്തിലാണ് ആക്രമണമെന്നാണ് പൊലിസ് പറയുന്നത്.
തങ്ങളെ പിന്തുടർന്നാൽ ഫോണിലെയും ലാപ്ടോപുകളിലെയും വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
കൂടെയുള്ള മറ്റുള്ളവർ ഒളിവിലാണെന്നാണ് സൂചന. പിന്നീട് മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബത്തേരിയിലെത്തി നടത്തിയ പരിശോധനയിലാണ് അഷ്‌റഫ് ബത്തേരിയിലെ വീട്ടിൽനിന്നും പിടിയിലായത്. ചോദ്യം ചെയ്യലിൽ കൊള്ളയടിച്ച പണത്തിൽ നിന്നും അര ലക്ഷം രൂപ കൈപ്പറ്റിയതായും, ബാക്കി തുക നൗഷാദ് കൊണ്ടുപോയതായും, ഫോണുകൾ കുഴിച്ചിട്ടതായും മൊഴി നൽകി.
ഫോണുകൾ കണ്ടെടുക്കാനായി പൊലിസ് നടത്തിയ പരിശോധനയിലാണ് ഫോണുകൾക്കുസമീപം കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്. സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.
തെളിവെടുപ്പിനുശേഷം പ്രതി അഷറഫിനെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി പൊലിസ് അന്വേഷണം ഉർജിതമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  22 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  22 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  22 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago