പക്ഷാഘാതത്താൽ തളർന്നയാളുടെ വീടിന്റെ ജപ്തി നിർത്തിവയ്ക്കാൻ മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം
പക്ഷാഘാതത്താൽ തളർന്നുകിടക്കുന്ന മത്സ്യത്തൊഴിലാളിയുടെ വീടിന്റെ ജപ്തി നടപടി നിർത്തിവയ്ക്കാൻ കാർഷിക ഗ്രാമവികസന ബാങ്കിന് നിർദേശം നൽകിയതായി സഹകരണ മന്ത്രി വി.എൻ വാസവൻ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം ശാന്തിപുരത്തുള്ള തോമസ് പനിയടിമയാണ് ജപ്തി ഭീഷണിയിലായത്. കിടപ്പിലായ തോമസിന്റെ വീട് ജപ്തി ചെയ്യാൻ ബാങ്ക് നടപടി സ്വീകരിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. തുടർന്നാണ് മന്ത്രി ഇടപെട്ടത്. താമസിക്കുന്ന വീട്ടിൽനിന്ന് ഇറക്കിവിട്ടുള്ള ജപ്തി പാടില്ലെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
കാർഷിക സഹകരണ ഗ്രാമ വികസന ബാങ്കിൽനിന്ന് തോമസ് രണ്ടര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ജൂലൈയിൽ മത്സ്യബന്ധനത്തിനിടെ പക്ഷാഘാതംമുണ്ടായി തോമസ് കിടപ്പിലായി. ഭാര്യ മത്സ്യവിപണനത്തിനു പോയാണ് കുടുംബം പുലർത്തുന്നത്. ഇതിനിടയിലാണ് ബാങ്കിൻ്റെ ജപ്തി നടപടിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."