HOME
DETAILS

കൊവിഡ് സ്ഥിരീകരിച്ച ഭാര്യയ്ക്ക് ബെഡ് കണ്ടെത്താനാവാതെ യു.പി ബി.ജെ.പി എം.എല്‍.എ; ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനാകുന്നില്ലെന്നും പരാതി

  
backup
May 10 2021 | 11:05 AM

up-bjp-mla-couldnot-get-bed-for-wife-2021

 

ആഗ്ര: ചികിത്സാ സഹായങ്ങള്‍ അഭ്യര്‍ഥിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് ഭീഷണിപ്പെടുത്തുന്ന യു.പിയില്‍, ഭരണകക്ഷിയായ ബി.ജെ.പി എം.എല്‍.എയ്ക്ക് പോലും ചികിത്സയ്ക്കായി അലയേണ്ട സ്ഥിതി. സ്വന്തം ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ബെഡ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടേണ്ടിവന്ന അവസ്ഥ വിവരിക്കുകയാണ് ബി.ജെ.പി എം.എല്‍.എ രാംഗോപാല്‍ ലോധി.

ഉത്തര്‍പ്രദേശിലെ ഫിറോസ്ബാദ് ജില്ലയിലെ ജര്‍സാന മണ്ഡലത്തിലെ എം.എല്‍.എയാണ് ലോധി. അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച് ഫിറോസാബാദിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ആഗ്രയിലെ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഇതേസമയത്ത് തന്നെ കൊവിഡ് സ്ഥിരീകരിച്ച എം.എല്‍.എ രാംഗോപാല്‍ ലോധി ഫിറോസാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആഗ്രയിലെ ആശുപത്രിയിലേക്ക് സന്ധ്യയെ എത്തിച്ചെങ്കിലും കിടക്കയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവിടെ നിന്ന് മടക്കുകയായിരുന്നു. പിന്നീട് എം.എല്‍.എ ആഗ്രയിലെ ജില്ലാ മജിസ്‌ട്രേറ്റുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ കിടക്ക കിട്ടിയത്. എന്നാല്‍ 24 മണിക്കൂറായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നത്. ഹോസ്പിറ്റലിലെ ആരുമായും ബന്ധപ്പെടാന്‍ ആകുന്നില്ലെന്നും എം.എല്‍.എ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  37 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago