തൃശൂരിലെ സദാചാര കൊല, പത്തൊമ്പതാം ദിനത്തിലും പ്രതികള്‍ ഒളിവില്‍: കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂരിലുണ്ടായ സദാചാര കൊലക്കേസില്‍ എട്ടംഗസംഘം ഇപ്പോഴും ഒളിവില്‍. കൊലനടന്ന് 19 ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. അതിനിടെ കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ചേര്‍പ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് വലയിലായത്. ആദ്യമായാണ് കേസില്‍ അറസ്റ്റുണ്ടാകുന്നത്. എന്നാല്‍ വിദേശത്തേക്ക് കടന്ന പ്രധാന പ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലിസ് തുടങ്ങിയിട്ടുണ്ട്. മറ്റു പ്രതികള്‍ ഒളിവില്‍ തന്നെയാണ്.
ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ ബസ് ഡ്രൈവര്‍ സഹര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു. പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കും മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."