HOME
DETAILS

തൊഴിലാളിവിരുദ്ധ കാലത്തെ ഇന്ത്യന്‍ മെയ് ദിനം

  
backup
April 30 2022 | 20:04 PM

may-first-world-day-323253-2022

ലോക തൊഴിലാളി ദിനം വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ആചരിക്കപ്പെടുന്നത്. പ്രത്യേകിച്ചും കൊവിഡാനുബന്ധ കാലത്തെ സാമൂഹിക ക്രമത്തില്‍. ഈ അവസരങ്ങളില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം ബാധിച്ചത് അടിസ്ഥാന, മധ്യ വര്‍ഗ തൊഴില്‍ വിഭാഗങ്ങളിലാണ്. ഇതില്‍ തന്നെ പല രാജ്യങ്ങളിലെയും ഭരണാധികാരികള്‍ നടപ്പാക്കി വരുന്ന ജനവിരുദ്ധ നടപടികള്‍ ആദ്യം ബാധിക്കുന്നത് അടിസ്ഥാന തൊഴില്‍ സമൂഹത്തെയാണ്. അതേസമയം ചില രാജ്യങ്ങള്‍ ജനങ്ങളുടെ ജീവിതസുരക്ഷക്ക് മുന്തിയ പരിഗണന നല്‍കിയാണ് മുന്നോട്ട് പോകുന്നത്. അത്തരം രാഷ്ട്രങ്ങളില്‍ എങ്ങനെയാണ് മെയ്ദിനം ആചരിക്കപ്പെടുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. കാരണം, അത്തരം രാജ്യങ്ങളില്‍ ജനാധിപത്യ ഭരണ സംവിധാനമല്ല നിലനില്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ തൊഴിലാളികളുടെ സമകാലീനാവസ്ഥയെ മെയ്ദിനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കല്‍ അനിവാര്യമാണ്. സംഘടിത തൊഴില്‍ വര്‍ഗത്തിന്റെ സംഘാടനത്തിന് പിന്നിലെ ചരിത്രപരമായ കാരണം, 1345 കാലത്ത് യുറോപ്പിനെ പിടിച്ചു കുലുക്കിയ ബ്യൂബോണിക്ക് പ്ലേഗ് ആയിരുന്നു. അന്ന് ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 30നും 40നും ഇടയിലുള്ളവരും യുറോപ്പിലെ മൂന്നിലൊന്ന് ജനങ്ങളും മരണപ്പെട്ടു. അന്നത്തെ തൊഴില്‍ ക്ഷാമത്തെ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ലണ്ടിലെ ചക്രവര്‍ത്തിയായിരുന്ന കിങ് എഡ്വേര്‍ഡ് 1351ല്‍ ലോകത്ത് ആദ്യമായി തൊഴില്‍ നിയമം പാസാക്കുന്നത്. പിന്നീട് പല രാജ്യങ്ങളും ഇതിനെ പിന്‍തുടര്‍ന്ന് തൊഴില്‍ നിയമങ്ങള്‍ ഉണ്ടാക്കി.
ഇന്ത്യയില്‍ ഇത്തരമൊരു നിയമത്തിന്റെ നിര്‍മാണത്തിലേക്ക് അധികാരികളെ പ്രേരിപ്പിക്കാന്‍ കാരണമായത് രണ്ടു പേരാണ്. ബംഗാളിയായ സൊറാബ്ജി ഷാപുര്‍ജി (1875), എന്‍.എം ലോഖാന്‍ഡേ (1881) എന്നിവരായിരുന്നു. അങ്ങനെയാണ് 1881ല്‍ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറീസ് ആക്ട് ഉണ്ടാകുന്നത്. തുടര്‍ന്ന് ഇന്ത്യയില്‍ നിരവധി തൊഴില്‍ നിയമങ്ങള്‍ ഉണ്ടായി. എന്നു മാത്രമല്ല സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നിരവധി സംഘടിത തൊഴില്‍ സമരങ്ങളും നിയമങ്ങളും ഉണ്ടായി. ലോകത്ത് ആകമാനം സംഭവിക്കുന്ന തൊഴില്‍ ചൂഷണത്തിന്റെ രാഷ്ട്രീയ കാരണം മുതലാളിത്വത്തിന്റെ തന്ത്രങ്ങളും അതിനെ സംരക്ഷിക്കുന്ന ഭരണകൂടങ്ങളുമാണ്.
ഈ തൊഴില്‍ ചൂഷണത്തിന്റെ ആഗോള പരിസരം എല്ലാ തൊഴില്‍ നൈതിക യുക്തികളേയും നിരാകരിക്കുന്നത് 1991ലെ ആഗോളവല്‍ക്കരണത്തിലൂടെയാണ്. അതിനെതിരേ ശബ്ദിച്ചവര്‍ പോലും ഇന്ന് തങ്ങളുടെ വികസന കുതിപ്പിനായി അത്തരം നയങ്ങളെ ചേര്‍ത്തു പിടിക്കുന്നത് കേരള മോഡലിന്റെ സവിശേഷതയായി വാഴ്ത്തപ്പെടുകയാണ്. അന്ന് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്ന നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കറ കളഞ്ഞ ആഗോളവല്‍ക്കരണത്തിന്റെ ഇന്ത്യന്‍ പ്രയോജകരായി തീര്‍ന്നതാണ് സമീപകാല ചരിത്രം. അതിന്റെ ഫലങ്ങള്‍ ഒന്നൊന്നായി ഇന്ന് നാം അനുഭവിക്കുകയാണ്. 135 കോടിയോളം ജനസംഖ്യയുള്ള ഒരു രാജ്യത്ത് എത്രമാത്രം പ്രസക്തമായിരിക്കും തൊഴില്‍ നിയമങ്ങളും അതിന്റെ പ്രതിഫലനങ്ങളും എന്ന് എളുപ്പത്തില്‍ ബോധ്യപ്പെടുന്നതാണ്. ഇന്ത്യന്‍ തൊഴില്‍ വിഭാഗത്തെ കുറിച്ച് 2020ല്‍ പുറത്തു വിട്ട കണക്ക് പ്രകാരം തൊഴില്‍ ശക്തി 49 കോടിയാണ്. അതായത് ജനസംഖ്യയുടെ 40 ശതമാനം. അത് ലോക തൊഴില്‍ സേനയുടെ 25 ശതമാനമാണ്. തൊഴില്‍ സംഘടനയുടെ എണ്ണം 16,156 ആണ്. ഇതില്‍ ഒരു കോടി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തവരാണ്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ 2021ല്‍ സെപ്റ്റംബര്‍ 23ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ വാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ലേബര്‍ കോഡുകളുടെ അപകടങ്ങളെ തിരിച്ചറിയേണ്ടത്. എങ്ങനെയാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം ജനവിരുദ്ധ നിലപാടുകള്‍ക്ക് അംഗീകാരം നേടുകയെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഈ നിയമം പാസാക്കിയ അവസരം. ലോക ശ്രദ്ധ പിടിച്ചുപറ്റിയ കാര്‍ഷിക സമര കാലത്താണ് ഈ ബില്ല് പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നത്. അന്ന് അവിടെ പ്രതിപക്ഷ അംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. ആ സാഹചര്യം ഉണ്ടായതാകട്ടെ കാര്‍ഷിക ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് എട്ടോളം അംഗങ്ങളെ രാജ്യസഭയില്‍ നിന്ന് പുറത്താക്കിയപ്പോള്‍. 411 ക്ലോസുകളും 13 ഷെഡ്യൂളുകളും അടങ്ങിയ 350പേജുകളുള്ള ബില്ല് പാസാക്കിയത് വെറും മൂന്ന് മണിക്കൂര്‍ കൊണ്ടാണ്. ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ 20 കോടിയോളം മനുഷ്യാധ്വാനം ചെലവഴിക്കപ്പെടുന്നത് കാര്‍ഷിക രംഗത്താണ് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. അവരുടെ നട്ടെല്ല് ഒടിച്ച ബില്ലിനെതിരേ സമരം നടക്കുമ്പോഴാണ് മറ്റ് വിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങെളെ പൂര്‍ണമായി എടുത്തു മാറ്റുന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ക്ക് ഫാസിസ്റ്റ് ഭരണകൂടം അംഗീകാരം നല്‍കുന്നത്. അത് ഏതൊക്കെ തലങ്ങളിലാണ് തൊഴിലാളികളെയും അടിസ്ഥാന സാമൂഹിക വിഭാഗങ്ങളെയും ബാധിക്കുക എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഏതൊരു ഫാസിസ്റ്റ് ഭരണകൂടവും പിന്തുടരുന്ന നയം ഏറ്റവും പാവപ്പെട്ട മനുഷ്യരുടെ വേരോടെയുള്ള ഉന്‍മൂലനമായിരിക്കും. അതിന് അവര്‍ ദേശീയതയും വംശീയതയും അനുകൂല സാഹചര്യങ്ങളെ ഒരുക്കിയെടുക്കാന്‍ ഉപയോഗിക്കുകയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ അടിസ്ഥാന തൊഴില്‍ സമൂഹത്തിന്റെ അവസ്ഥ കൊവിഡ് കാലത്ത് നാം കണ്ടതാണ്. ശരാശരി ജീവിത സാഹചര്യം പോലുമില്ലാത്ത മനുഷ്യര്‍. അവരാകട്ടെ സ്വതന്ത്ര്യത്തിനു ശേഷം ഇന്നെവരെ സാമൂഹിക ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ കഴിയാത്തവരാണ്. അതിന് കാരണം, രാജ്യത്ത് ഇപ്പോള്‍ ശക്തമായി കഴിഞ്ഞ വര്‍ണ വ്യവസ്ഥയാണ്. അതിന്റെ ഇരകളായ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളെയാണ് മോദിയുടെ ഭരണകൂടം തകര്‍ത്ത് തരിപ്പണമാക്കുന്നത്. ഈ ഫാസിസ്റ്റ് ഭരണകൂടത്തിന് നിലനില്‍ക്കണമെങ്കില്‍ കോര്‍പറേറ്റുകളെ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതുമുതല്‍ വിറ്റുകൊണ്ടും നിത്യജീവിതത്തിന് ആവശ്യമായ ഉല്‍പന്നങ്ങളുടെ വിതരണാവാകാശം കോര്‍പറേറ്റുകള്‍ക്ക് നല്‍കിയുമാണ് ഫാസിസ്റ്റ് ഭരണക്രമത്തിന് മുന്നോട്ടു പോകാന്‍ കഴിയും.
അതേസമയം മോദി സര്‍ക്കാര്‍ വില്‍ക്കുന്ന രാജ്യത്തിന്റെ പൊതുസ്വത്തിന്റെ നിര്‍മാണത്തിലോ, അതിന്റെ വളര്‍ച്ചയിലോ ഈ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സംഭാവനകള്‍ ഇല്ല എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്ക് ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ യാതൊരു പ്രയാസവും അനുഭവപ്പെടുന്നില്ല. എന്നു മാത്രമല്ല, പുതിയ തൊഴില്‍ നിയമം പോലും കോര്‍പറേറ്റ് സേവയാണ് എന്ന് എളുപ്പത്തില്‍ തിരിച്ചറിയാനും സാധിക്കുന്നുണ്ട്.പുതിയ ലേബര്‍ കോഡ് അനുസരിച്ച് 300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനം അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ല. എന്നാല്‍ നേരത്തെ 100ലധികം തൊഴിലാളികളുള്ള സ്ഥാപനം അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ അനുവദി വേണമായിരുന്നു. ഇത് തുല്യ ജോലിക്ക് തുല്യവേതനം എന്ന തൊഴിലാളികളുടെ അവകാശത്തെ അട്ടിമറിക്കുന്നു. മറ്റൊന്ന് തൊഴിലുടമകള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ ഹയര്‍ ആന്‍ഡ് ഫയര്‍ ചെയ്യാനുള്ള അവകാശം പുതിയ നിയമം സാധ്യമാക്കുന്നു.
മറ്റൊന്ന് ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ഒരു തൊഴില്‍ ശാലയിലെ 51 ശതമാനം തൊഴിലാളികളുടെ പിന്തുണ ഉറപ്പു വരുത്തുന്ന തൊഴിലാളി സംഘടനകള്‍ക്ക് മാത്രമേ അവരുടെ ഏജന്‍സി ഏറ്റെടുക്കാനുള്ള അധികാരം ഉണ്ടായിരിക്കുകയുള്ളൂ. തൊഴില്‍ സമരത്തെ ഒതുക്കുന്നതിന് കൂട്ട കാഷ്യല്‍ അവധി എടുക്കുന്നതില്‍ നിന്നും തൊഴിലാളികളെ വിലക്കുന്നു. തൊഴില്‍ സമയം 12 മണിക്കൂര്‍ വരെയാക്കി ഉയര്‍ത്തി. ഇങ്ങനെ നിരവധി തൊഴിലാളി വിരുദ്ധ നിയമങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഈ പശ്ചത്തലത്തിലാണ് മെയ് ദിനത്തിന്റെ ഇന്ത്യന്‍ പരിസരത്തെ ലോകത്തിന് മുമ്പില്‍ ഉയര്‍ത്തി കാണ്ടേണ്ടത്.
മെയ്ദിനത്തിന്റെ സന്ദേശവും അതിന്റെ രാഷ്ട്രീയവും മര്‍ദിത മനുഷ്യരുടെ വിമോചനത്തിന് ശക്തിയും വേഗതയും നല്‍കുക എന്നതാണ്. ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ ചൂഷണത്തിന്റെ ഇരകളാകുന്നത് അധികാരത്തിന്റെ കവചങ്ങള്‍ക്കിടയില്‍പ്പെട്ടാണ്. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ അത് എങ്ങനെ അടിസ്ഥാന മേഖലകളിലെ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ചോ അതിന്റെ ആധുനിക മാതൃകയാണ് ഭരണകൂടങ്ങള്‍ നിര്‍വഹിക്കുന്നത്. അതിന്റെ ലോകസാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും മുതലാളിതത്തിന് നവ സാമ്പത്തിക ചൂഷണം എളുപ്പം സാധ്യമാക്കുന്നതില്‍ ഭരണകൂടം ഒരു ലജ്ജയും ഇല്ലാതെ ഒപ്പം നില്‍ക്കുന്നതാണ് ഇന്ത്യയില്‍ കാണുന്നത്.
അടിക്കടി ഉണ്ടാക്കുന്ന വില വര്‍ധനവ് എങ്ങനെ ദൈനംദിന ജിവിതത്തെ ബാധിക്കും എന്നൊരു അന്വേഷണം പോലും രാജ്യത്ത് നടക്കുന്നില്ല. നികുതി കൊടുക്കാന്‍ വിധിക്കപ്പെടുന്ന മനുഷ്യര്‍ക്ക് തൊഴിലൊ ന്യായമായ കൂലിയോ ലഭ്യമാണോ എന്നൊരു ചിന്ത ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. അതിന് കാരണം മധ്യ, ഉപരിവര്‍ഗ ജീവിതങ്ങളെ ഇത്തരം വിഷയങ്ങള്‍ അത്ര പെട്ടന്ന് ബാധിക്കുന്നില്ല എന്നതുകൊണ്ടാക്കാം. അതിനൊപ്പം അങ്ങേയറ്റം ദുര്‍ബലമായ പ്രതിപക്ഷ രാഷ്ട്രീയം ഇത്തരം ജന വിരുദ്ധ നയങ്ങള്‍ക്ക് എളുപ്പത്തില്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ്.
കാര്‍ഷിക സമരം പോലും പ്രതിപക്ഷ രാഷ്ട്രീയ സംഘടനയ്ക്ക് പുറത്ത് ലക്ഷ്യം കണ്ടത് കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. അത്തരം ബോധ്യങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ മെയ്ദിനത്തിന്റെ പ്രാധാന്യത്തെ നാം തിരിച്ചറിയേണ്ടത്. അത് കൃത്യമായി ഫാസിസ്റ്റ് ഭരണത്തിന് എതിരെയുള്ള പ്രതിരോധത്തെ രൂപപ്പെടുത്തുന്ന ദിനം കൂടിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  7 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago