' മതസൗഹാര്‍ദ്ദത്തെ ഊട്ടിഉറപ്പിക്കുന്നത്'; അബ്ദുല്‍ റഹീമിന്റെ വസതിയില്‍ ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം നടത്തി
കോഴിക്കോട്: സഊദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ വീട് സന്ദര്‍ശിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ് രി മുത്തുക്കോയ തങ്ങള്‍. വസതിയിലെത്തി പ്രാര്‍ഥനയ്്ക്ക് നേതൃത്വം നല്‍കി.
'കേരളത്തെക്കുറിച്ച് ഇപ്പോള്‍ പല ആക്ഷേപങ്ങളുമുണ്ട്. കേരളത്തില്‍ വര്‍ഗീയതയുണ്ട് തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്. കേരളത്തില്‍ മതസൗഹാര്‍ദ്ദത്തെ ഒന്നുകൂടി ഊട്ടിഉറപ്പിക്കുന്ന കാര്യമാണ് ഇപ്പോള്‍ ഇവിടെ നടന്നതെന്നും മതത്തിന്റെ പേരിലുള്ള യാതൊരു വിവേചനവും ഇവിടെയില്ല, കേരളം ഒറ്റക്കെട്ടാണെന്നും തങ്ങള്‍ പറഞ്ഞു.
'നമ്മളോട് കഴിയുന്ന സഹായങ്ങള്‍ ആര്‍ക്കും ചെയ്ത് കൊടുക്കുക, ഉപദ്രവിച്ചവനെപ്പോലും ഇത്തരം ഘട്ടങ്ങളില്‍ സഹായിക്കണം എന്നത് ഇസ്‌ലാമിന്റെ സന്ദേശമാണ്. മറ്റുള്ള ഓരോ മതസ്ഥരും അവരുടെ ആശയങ്ങളും ഉള്‍ക്കൊണ്ട് ജീവിക്കുന്നവരാണ്. ഇനി മതമില്ലാത്തവനും മാനുഷികമാകുന്ന പരിഗണനയുള്ളവരാകും. അതെല്ലാം പ്രകടമാകുന്നതാണ് നാം കണ്ടത്. ചുരുങ്ങിയ ദിവസം കൊണ്ട് മലയാളികളും കേരളത്തിന് പുറത്തുള്ള കേരളവുമായി ബന്ധം പുലര്‍ത്തുന്നവരും ഒറ്റക്കെട്ടായി നിന്ന് സമാഹരിച്ചതാണ് ഈ തുക.ഇത് കേരളത്തിന് മാത്രം സാധിക്കുന്ന കാര്യമാണെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു'.
തുടര്‍ന്ന് ബഹ്‌റൈറന്‍ സുന്നി സെന്റര്‍ നല്‍കിയ 3 ലക്ഷം രൂപ റഹീമിന്റെ ഉമ്മയ്ക്ക് കൈമാറി.
റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ ചുരുങ്ങിയ ദിവസം കൊണ്ടാണ് സ്വരൂപിച്ചത്.
ഹീമിന്റെ നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍... അങ്ങനെ നിരവധി പേര്‍.
ബോബി ചെമ്മണ്ണൂരിനും മറ്റു പലര്‍ക്കും പുറമേ, റഹീമിന്റെ വീട് കേന്ദ്രീകരിച്ച് രാപകലില്ലാതെ ഓഫിസ് പോലെ പ്രവര്‍ത്തിച്ച അന്‍പതോളം ചെറുപ്പക്കാരാണ് മലയാളികള്‍ക്കാകെ അഭിമാനിക്കാവുന്ന ഈ നേട്ടത്തിനു പിന്നിലെ ചരടുവലിച്ചത്. റഹീമിന്റെ മോചനത്തിനായി ഫണ്ട് ശേഖരിക്കുന്നതിനായി പ്രത്യേകം ആപ്ലിക്കേഷന്‍ തയാറാക്കിയ സോഫ്റ്റ് വെയര്‍ ടീം, ധനസമാഹരണ യജ്ഞത്തിന് ചുക്കാന്‍ പിടിച്ച നിയമസഹായ സമിതി അംഗങ്ങള്‍ അങ്ങനെ നിരവധി പേരുണ്ട് ഈ യജ്ഞം വിജയിപ്പിച്ചതിനു പിന്നില്‍.
മലയാളികളെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച് റഹീമിനെ നാട്ടിലെത്തിക്കാനുള്ള ഫണ്ട് ശേഖരണം വിജയകരമായി പൂര്‍ത്തിയാക്കിയ ചാരിതാര്‍ഥ്യത്തിലാണ് നിയമസഹായ സമിതിയും. നാട്ടിലെ സര്‍വകക്ഷി സമിതിയെ കൂടാതെ റിയാദിലും മറ്റു നഗരങ്ങളിലും റഹീം നിയമസഹായ സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."