പെരുന്നാള്‍ ദിനത്തിലും ഗസ്സക്കു മേല്‍ മരണമഴ പെയ്യിച്ച് ഇസ്റാഈല്‍; മരണം 62 ആയി
ജറൂസലം: ഗസ്സയിലുയര്ന്ന തക്ബീര്‍ ധ്വനികള്‍ക്കു മേല്‍ പെയ്തിറങ്ങി ഇസ്റാഈല്‍ ഭീകകരുടെ മരണ മഴ. പോരാട്ടവീര്യം നിറന്ന പെരുന്നാള്‍ ദിനത്തിലും ഗസ്സയെ ചോരയില്‍ മുക്കി ഇസ്റാഈല്‍. ബുധനാഴ്ച രാവിലും വ്യാഴാഴച് പുലര്‍ച്ചെയും ശക്തമായ വ്യോമാക്രമണമാണ് ഇസ്റാഈല്‍ ഫലസ്തീന് മക്കള്‍ക്കു നേരെ അഴിച്ചു വിട്ടത്.
കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായ 69 പേരാണ് ഇസ്റാഈലിന്റെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 17 കുഞ്ഞുങ്ങളും എട്ട് സ്ത്രീകളും ഉള്‍പെടുന്നു. നാനൂറിലേറെ ആളുകള്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റത്.
വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ ബാസീം ഈസ കൊല്ലപ്പെട്ടിരുന്നു. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തില്‍ ബോംബിടുകയായിരുന്നു. 2014 ന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഹമാസ് തലവനാണ് ബാസീം ഈസ.
ഈസ അടക്കം നിരവധി മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസ് പ്രതികരിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണ സംവിധാനത്തിന്റെ തലവനും കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."