HOME
DETAILS

സംസ്ഥാന ഉപയോഗത്തിന്റെ 70 ശതമാനത്തോളം വൈദ്യുതി പുറമേ നിന്ന് വാങ്ങുകയാണെന്ന് മന്ത്രി

  
backup
March 14, 2023 | 2:39 PM

kerala-govt-state

തിരുവനന്തപുരം : സംസ്ഥാനത്ത് 70 ശതമാനത്തോളം വൈദ്യുതി പുറമേ നിന്ന് വാങ്ങുകയാണെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തിന്റെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതില്‍ പ്രധാനഘടകം വാങ്ങല്‍ വൈദ്യുതിയുടെ വിലയാണ്. വൈദ്യുതിയുടെ വില നിര്‍ണയത്തില്‍ ഉല്പാദന കമ്പനികള്‍ക്ക് അനുകൂലമായ നയങ്ങളും ചട്ടങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ധനാഭ്യര്‍ത്ഥനാ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. വൈദ്യുതി വിതരണരംഗത്തും സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമഭേദഗതിയ്ക്കും ചട്ട ഭേദഗതിയ്ക്കും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി പ്രതിവര്‍ഷ വൈദ്യുതി ഉപയോഗം 23660 ദശലക്ഷം യൂണിറ്റ് ആണ്. എന്നാല്‍ ആഭ്യന്തര ഉല്‍പ്പാദനം 7456 ദശലക്ഷം യൂണിറ്റ് മാത്രവും. വൈദ്യുതി നിയമ ഭേദഗതി നീക്കത്തിനെതിരെ ഈ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടുണ്ട്.

സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ ശക്തിയുക്തം എതിര്‍ത്തുകൊണ്ട് തന്നെ രാജ്യത്തിനാകെ ഒരു ബദല്‍ ആകാന്‍ നമുക്കായിട്ടുണ്ട്. ഉല്പാദനശേഷി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് ഫലപ്രദമായി ഇടപെടുവാന്‍ കഴിയുകയുള്ളു. കേരളത്തില്‍ വാര്‍ഷിക ജല ലഭ്യത 3000 ടി.എം.സി ഉള്ളപ്പോള്‍ 300 ടി.എം.സി മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനത്തിനും, ജലസേചനത്തിനും, കുടിവെള്ളത്തിനുമായി ഉപയോഗിക്കുന്നത്. ഇടുക്കിയില്‍ വൈദ്യുതി ഉല്‍പ്പാദന ചിലവ് യൂണിറ്റിന് വെറും 50 പൈസയാണ്. നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കാന്‍ വിവിധ കാരണങ്ങളാല്‍ നമുക്ക് കഴിയുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള 10 വര്‍ഷം കൊണ്ട് 57.26 മെഗാവാട്ട് ശേഷിയുള്ള ജല വൈദ്യുത പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്തെ കര്‍ഷകര്‍ക്കും, സാധാരണക്കാര്‍ക്കും, വ്യവസായങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. സംസ്ഥാനത്തെ വൈദ്യുതി മേഖല ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണ രംഗത്ത് സംസ്ഥാനം ഇതുവരെ ദര്‍ശിക്കാത്ത രീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നതിനു പുറമേ, രാജ്യത്തിനാകെ മാതൃകയാകാവുന്ന തരത്തില്‍ നമ്മുടെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030 ഓടു കൂടി പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നു വരുന്നത്. 2040ഓടെ 100 ശതമാനം പുനരുപയോഗ ഊര്‍ജ്ജാധിഷ്ഠിത സംസ്ഥാനമായും 2050ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രലായും മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികള്‍ക്ക് ധാരാളം സാധ്യതയുണ്ട്.

എന്നാല്‍ പല പദ്ധതികളും വൈദ്യുതി ഉല്പാദനം എന്നഘടകം മാത്രം കണക്കിലെടുക്കുമ്പോള്‍ പദ്ധതി ലാഭകരമാകുന്നില്ല. വൈദ്യുതി ഉല്പാദനം കൂടാതെ കുടിവെള്ളം, ജലസേചനം, പ്രളയ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം എന്നീ ഘടകങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഈ പദ്ധതികള്‍ സംസ്ഥാനത്തിന് ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരം പദ്ധതികള്‍ തയ്യാറാക്കുവാന്‍ കെ.എസ്.ഇ.ബി.എലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രളയ പ്രതിരോധത്തിനും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് ലഭ്യമാകുന്നതാണ്. ഇപ്പോള്‍ വന്‍കിട ജല വൈദ്യുത പദ്ധതികളെ കൂടി ഹരിതോര്‍ജ്ജ പദ്ധതികളായി കണക്കാക്കിക്കൊണ്ട് ഹൈഡ്രോ പവര്‍ ഒബ്ലിഗേഷന്‍ നിലവില്‍ വന്നിട്ടുണ്ട്. ഈ ആനുകൂല്യങ്ങള്‍ കൂടി ലഭിക്കുന്ന രീതിയില്‍, വിവിധോദ്ദേശ പദ്ധതികള്‍ എന്ന നിലയില്‍ ഇടുക്കി സുവര്‍ണ്ണ ജൂബിലി പദ്ധതി (800 മെഗാവാട്ട്), മൂഴിയാര്‍ രണ്ടാംഘട്ടം (300 മെഗാവാട്ട്), ലക്ഷ്മി (240 മെഗാവാട്ട്), കാരപ്പാറ (19 മെഗാവാട്ട്), പൂയംകുട്ടി (210 മെഗാവാട്ട്) എന്നിങ്ങനെ ആകെ 1569 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന അഞ്ച് വന്‍കിട പദ്ധതികള്‍കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്.

സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായി 31708 പുരപ്പുറങ്ങളിലായി 133.53 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങള്‍ ആണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൂര്‍ത്തിയായത്. കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനായി പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

Kerala
  •  14 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

Kerala
  •  14 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  14 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  14 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  14 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  14 days ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  14 days ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  14 days ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  14 days ago