വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചു, സലാം എം.എല്‍.എ ചവിട്ടി; ഗുരുതര ആരോപണവുമായി കെ.കെ രമ
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിനു മുന്‍പില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി കെ.കെ. രമ എം.എല്‍.എ. സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശം. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആന്‍ഡ് വാര്‍ഡ് അപമര്യാദയായി പെരുമാറുകയും തട്ടികയറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നു.
വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ ആരോപണം ഉന്നയിച്ചു. പ്രധാനപ്പെട്ട ഒരു വിഷയം ചര്‍ച്ച ചെയ്യാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് സഭയെന്ന് കെ കെ രമ ചോദിച്ചു. ആക്രമണത്തില്‍ സ്പീക്കര്‍ മറുപടി പറയണമെന്നും കെ കെ രമ പറഞ്ഞു.
പ്രതിപക്ഷ- വാച്ച് ആന്‍ഡ് വാര്‍ഡ് സംഘര്‍ഷത്തിനു പിന്നാലെ കെ.കെ. രമയുടെ വലതുകൈക്ക് സ്ലിങ് ഇടേണ്ടിവന്നു.
നിയസഭയില്‍ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്റ് വാര്‍ഡ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബലപ്രയോഗത്തിനിടെ യുഡിഎഫ് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബോധം കെട്ട് വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."