HOME
DETAILS
MAL
ചുഴലിക്കാറ്റിന് പിന്നാലെ ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും
backup
May 16 2021 | 19:05 PM
ആലപ്പുഴ: ചുഴലിക്കാറ്റ് നാശം വിതച്ച ലക്ഷദ്വീപ് ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്. കൊവിഡ് വ്യാപനം രൂക്ഷമായ കവരത്തി, അമിനി, ആന്ത്രോത്ത്, കല്പേനി ദ്വീപുകളിലാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷം ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവില്‍ വരുന്നത്.
കൊ വിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് നാല് ദ്വീപുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ലക്ഷദ്വീപില്‍ മൊത്തത്തില്‍ ലോക് ഡൗണ്‍ നിലനില്‍ക്കുകയാണ്.
ഇന്നലെ 117 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1129 പേരാണ് ആകെ ചികിത്സയിലുള്ളത്. ഇന്നലെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 14 ആയി വര്‍ധിച്ചു. രോഗം ഭേദമായവര്‍ 146 പേരാണ്. ഇതോടെ 4767 പേര്‍ക്ക് ദ്വീപില്‍ രോഗം ബാധിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ലക്ഷദ്വീപിന്റെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതിലായിരിക്കുകയാണെന്ന് ലക്ഷദ്വീപ് ഹെല്‍ത്ത് ഡയരക്ടര്‍ ഡോ.സൗദാബി സുപ്രഭാതത്തോട് പറഞ്ഞു. ഇന്നലെ കവരത്തിയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 75 പേര്‍ക്കുകൂടി രോഗം വന്നതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 470 ആയി. അമിനിയില്‍ 148 ഉം ആന്ത്രോത്തില്‍ 209 ഉം കല്പേനിയില് 118 പേരും ചികിത്സയിലുണ്ട്. മിനിക്കോയ് 60.കില്‍ത്താന്‍ 64 ,കട്മത്ത് 22 ,ചെത്ത് ലത്ത് 17 ,അഗത്തി 10,ബിത്ര - രണ്ട് എന്നിങ്ങനെയാണ് മറ്റ് ദ്വീപുകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."