HOME
DETAILS

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഇസ്രാഈലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

  
Web Desk
April 14 2024 | 16:04 PM

air india droped services to tel aviv

ന്യൂഡല്‍ഹി: ഇസ്രാഈല്‍- ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ തെല്‍അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്ന് തെല്‍ അവീവിലേക്കും, തിരിച്ചുമുള്ള വിമാനങ്ങള്‍ നിലവില്‍ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. 

നിലവില്‍ ഡല്‍ഹിക്കും തെല്‍ അവീവിനുമിടയില്‍ ആഴ്ച്ചയില്‍ നാല് സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഏതാണ്ട് അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നാം തീയതിയാണ് എയര്‍ ഇന്ത്യ തെല്‍ അവീവ് വിമാന സര്‍വീസ് പുനരാരംഭിച്ചത്. അതിന് മുമ്പ് കഴിഞ്ഞ വര്‍ഷമുണ്ടായ ഇസ്രാഈല്‍- ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഒക്ടോബര്‍ ഏഴ് മുതൽ എയര്‍ ഇന്ത്യ ഇസ്രാഈലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു.

അതേസമയം ഇസ്രാഈലിനെതിരെയുള്ള ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി പ്രസ്താവനയിറക്കി. ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച് കൊണ്ടാണ് ഇറാന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പടിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ ഇറാന്‍ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റിന് പിന്നാലെ ഇറാന്‍ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷന്‍ അവസാനിപ്പിച്ചതായി വാര്‍ത്ത കുറിപ്പിലൂടെ പറഞ്ഞു. ഇസ്രാഈലിനെതിരായ സൈനിക ഓപ്പറേഷന്‍ ഞങ്ങളുടെ കാഴ്ച്ചപ്പാടില്‍ അവസാനിച്ചെന്നും ഇനി ഇസ്രാഈല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെുന്നുമാണ് ഇറാന്‍ സായുധ സേനയുടെ ചീഫ് വ്യക്തമാക്കയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  9 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  9 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  9 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  9 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  9 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  9 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  9 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  9 days ago