HOME
DETAILS
MAL
സഭയുടെ സ്ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ല: സതീശൻ
backup
May 07 2022 | 18:05 PM
കൊച്ചി
സഭയുടെ സ്ഥാനാർഥിയെയാണ് എൽ.ഡി.എഫ് തൃക്കാക്കരയിൽ കെട്ടിയിറക്കിയിരിക്കുന്നതെന്ന് ഒരു യു.ഡി.എഫ് നേതാവും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഭയുടെ പേര് വലിച്ചിഴച്ചതും ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതും മന്ത്രി പി. രാജീവ് ആണ്. സഭയുടെ ചിഹ്നമുള്ള ബാക്ക്ഡ്രോപ്പിനു മുന്നിൽ വൈദികനായ ഡയറക്ടറെയും കൂട്ടി മന്ത്രി എന്തിനു വേണ്ടിയാണ് വാർത്താസമ്മേളനം നടത്തിയത്. മാധ്യമപ്രവർത്തകരാണ് ഇക്കാര്യം ആദ്യമായി ആ സ്ഥാനാർഥിയോട് ചോദിക്കുന്നത്. താൻ സഭയുടെ സ്ഥാനാർഥിയല്ലെന്ന് പറഞ്ഞതും സ്ഥാനാർഥി തന്നെയാണ്. ഇപ്പോൾ സി.പി.എം നേതാക്കൾ വീണിടത്ത് കിടന്ന് ഉരുളുകയാണ്. ജില്ലാ സെക്രട്ടറിയും ജില്ലയിൽനിന്നുള്ള മന്ത്രിയും തമ്മിലുള്ള തർക്കമാണ് സി.പി.എമ്മിനെ ഈ അവസ്ഥയിൽ എത്തിച്ചതെന്നും സതീശൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."