HOME
DETAILS
MAL
മനുഷ്യത്വം മരവിച്ച 10 ദിനങ്ങള്‍; ഗസ്സയില്‍ കൊന്നൊടുക്കിയത് 220 പേരെ, കൊല്ലപ്പെട്ടവരില്‍ 63 പിഞ്ചുമക്കള്‍, 36 സ്ത്രീകള്‍
backup
May 19 2021 | 10:05 AM
ഗസ്സ സിറ്റി: ഗസ്സയ്ക്കു നേരെ ഇസ്റാഈല്‍ വ്യോമാക്രമണം തുടങ്ങിയിട്ട് പത്തു ദിവസമാകുന്നു. മെയ് പത്തിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 220 പേര് കൊല്ലപ്പെട്ടു. ഇതില്‍ 63 പേരും കുട്ടികളാണ്. 36 സ്ത്രീകളും ഉള്‍പ്പെടുന്നു.
കൂടാതെ, കടുത്ത രീതിയിലുള്ള ഉപരോധവും ഗസ്സയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇസ്റാഈല്‍. ഇക്കാലയളവില്‍ രണ്ടര ലക്ഷം പേര്‍ക്ക് കുടിവെള്ളം നിഷേധിച്ചു. പരുക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാന്‍ പോലും അനുവദിക്കാതെ അതിര്‍ത്തികള്‍ അടച്ചിട്ടു.
മറ്റു കണക്കുകള്‍
- 1500 ലേറെ പേര്‍ക്ക് പരുക്ക്
- 72,000 പേര് കുടിയിറക്കപ്പെട്ടു
- 725 വീടുകള്‍ തകര്‍ത്തു
- 132 കെട്ടിടങ്ങള്‍ നിലംപരിശാക്കി
50 സ്കൂളുകള്‍ തകര്‍ത്തു
ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ തകര്‍ത്തത് 50 സ്കൂളുകള്‍. 41,897 കുട്ടികളെ ഇതു ബാധിക്കുമെന്ന് 'സേവ് ദ ചില്‍ഡ്രന്‍' കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."