ഫലസ്തീന് ചര്‍ച്ച ചെയ്യാന്‍ ഇന്ന് യു.എന്‍ ജനറല്‍ അസംബ്ലി
ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ ജനറല്‍ അസംബ്ലി ഇന്ന് ചേരും. ജനറല്‍ അസംബ്ലി പ്രസിഡന്റ് വോള്‍കന്‍ ബോസ്കിര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച 15 അംഗ യു.എന്‍ രക്ഷാ കൗണ്‍സില്‍ ചേര്‍ന്ന് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. നൈഗര്‍, അള്‍ജീരിയ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വിവിധ ഇസ്ലാമിക സംഘടനകളുടെ യോഗം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന് വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍ രക്ഷാ കൗണ്‍സില്‍ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നില്ല. അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. യോഗത്തില്‍ ഇസ്റാഈലിനെ പിന്തുണയ്ക്കുകയാണ് അമേരിക്ക ചെയ്തത്. തിങ്കളാഴ്ച ഇസ്റാഈല്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇസ്റാഈല്‍ ആക്രമണത്തില്‍ മരണസംഖ്യ 200 കവിഞ്ഞതിനെ തുടര്‍ന്ന് വെടിനിര്‍ത്തലിന് വേണ്ടി ലോകരാജ്യങ്ങള്‍ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് ഇന്ന് യു.എന്‍ ജനറല്‍ അസംബ്ലി ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."