വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും?; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് തലമുറമാറ്റത്തിനൊരുങ്ങുന്നു. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി.സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോര്‍്ട്ട്.
കെ.സുധാകരന്‍ എം.പിയെ കെ.പി.സി.സി പ്രസിഡന്റായും പി.ടി.തോമസ് എം.എല്‍.എയെ യു.ഡി.എഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.
സര്‍ക്കാരിനെതിരായ ഓരോ വിഷയവും കൃത്യമായി ഉന്നയിക്കുകയും പ്രതിപക്ഷ നേതാവിന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. അതിനാല്‍, പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കൈക്കൊണ്ടിരുന്നത്.
എന്നാല്‍ പിണറായി വിജയന്‍ പുതുമുഖങ്ങളെ അണിനിരത്തി മുന്നോട്ട് പോകുമ്പോള്‍ എതിരിടാന്‍ ശക്തനായ പ്രതിപക്ഷ നേതാവ് വേണമെന്ന ആവശ്യം യുവ എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ ഹൈക്കമാന്റ് പ്രതിനിധികള്‍ക്ക് മുന്നില്‍ വച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."