ഒടുവില്‍ അവര്‍ കൊച്ചിയിലെത്തി; ഒന്‍പത് ടണ്‍ ദ്രവീകൃത ഓക്‌സിജനുമായി...
കൊച്ചി: പ്രതിസന്ധികളും കൈയേറ്റശ്രമങ്ങളും തരണം ചെയ്ത് ഒടുവില്‍ ഒന്‍പത് ടണ്‍ ദ്രവീകൃത ഓക്‌സിജനുമായുള്ള ടാങ്കര്‍ കൊച്ചിയില്‍ തിരിച്ചെത്തി. ജാര്‍ഖണ്ഡിലെ ബേണ്‍പൂരിലുള്ള ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നുമാണ് ദ്രവീകൃത ഓക്‌സിജന്‍ എത്തിച്ചത്.
ഇതരസംസ്ഥാനങ്ങളില്‍ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അവയെല്ലാം അതിജീവിച്ചാണ് പ്രത്യേക സംഘം ടാങ്കറുമായി കൊച്ചിയില്‍ തിരിച്ചെത്തിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ എയര്‍ പ്രൊഡക്ട്‌സില്‍ രാവിലെ 7.30 നാണ് വാഹനമെത്തിയത്.
ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ 2,400 ഓളം കിലോമീറ്റര്‍ പിന്നിട്ടാണ് ടാങ്കര്‍ കൊച്ചിയില്‍ എത്തിച്ചത്.
യാത്രയ്ക്കിടയില്‍ ആന്ധ്രയിലെ ശ്രീകാകുളത്തുവച്ചു വാഹനം ബ്രേക്ക്ഡൗണ്‍ ആയെങ്കിലും ടാറ്റ ഡീലര്‍ഷിപ്പ് മുഖേന തകരാറുകള്‍ പരിഹരിച്ചു എട്ടുമണിക്കൂറിനകം തന്നെ വാഹനം യാത്ര തുടരുകയായിരുന്നു.
യാത്രയ്ക്കിടെ ഭുവനേശ്വറില്‍വച്ചാണ് ടാങ്കര്‍ പിടിച്ചെടുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ശ്രമിച്ചത്. പിന്നീട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആന്ധ്രപ്രദേശിലെ പോച്ചം പള്ളിയിലും ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായെങ്കിലും സമര്‍ഥമായി വെട്ടിച്ചുപോരുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് ഡ്രൈവര്‍മാരും ഒരു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമാണ് ടാങ്കര്‍ ലോറിയില്‍ ഉണ്ടണ്ടായിരുന്നത്.
മെയ് 14 ന് നെടുമ്പാശ്ശേരിയില്‍നിന്നു വിമാനമാര്‍ഗം കൊണ്ടണ്ടുപോകാന്‍ തീരുമാനിച്ച ടാങ്കറുകള്‍ പ്രതികൂല കാലാവസ്ഥ മൂലം 15 നു രാവിലെ കോയമ്പത്തൂര്‍ എയര്‍ഫോഴ്‌സ് പോര്‍ട്ടില്‍ നിന്നാണ് ലിഫ്റ്റ് ചെയ്തത്. ബെര്‍ണ്‍പൂര്‍ പ്ലാന്റില്‍നിന്ന് പരിശോധനകള്‍ക്ക് വിധേയമായ ഓക്‌സിജന്‍ ടാങ്കര്‍ ദ്രവീകൃത ഓക്‌സിജന്‍ നിറച്ച് മെയ് 17 നു വെളുപ്പിന് രണ്ടുമണിക്കാണ് യാത്ര ആരംഭിച്ചത്.
ദുരന്ത നിവാരണ നിയമ പ്രകാരം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത മൂന്ന് ടാങ്കറുകളില്‍ ഒന്നാണ് ഓക്‌സിജനുമായി കൊച്ചിയിലെത്തിയത്. അടുത്തദിവസങ്ങളിലായി രണ്ടുടാങ്കറുകളില്‍ 18 ടണ്‍ ഓക്‌സിജന്‍കൂടി കേരളത്തിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."