നടന് ഇന്നസെന്റിന്റെ നില അതീവ ഗുരുതരം, മെഡിക്കല്‍ ബോര്‍ഡ് യോഗം അവസാനിച്ചു
കൊച്ചി: നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് അദ്ദേഹം തുടരുന്നത്. ആരോഗ്യ നില ആശങ്കാകുലമായി തുടരുകയാണെന്നും സ്ഥിതി മോശമാണെന്നും സാംസ്കാരികമന്ത്രി സജി ചെറിയാന് അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് യോഗം അവസാനിച്ചതായും മന്ത്രി അറിയിച്ചു.
കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇന്നസെന്റിനെ അലട്ടിയിരുന്നത്. ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു. മാര്‍ച്ച് ആദ്യവാരമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
ഈയിടെ ഓര്‍മ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു. അമേരിക്ക സന്ദര്‍ശനത്തിന്നിടെ വീണത് ആരോഗ്യസ്ഥിതി അപകടത്തിലാക്കി. കൊവിഡ് തുടരെ തുടരെ വന്നതോടെ പ്രശ്നങ്ങള്‍ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്.
കാന്‍സറിനെ ഇച്ഛാശക്തിയോടെ നേരിട്ട ഇന്നസെന്രിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടെയുള്ള പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ചിരിക്കു പിന്നില്‍' എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചു. ഞാന്‍ ഇന്നസെന്റ് (സ്മരണകള്‍), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ പത്തോളം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."