HOME
DETAILS

ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം

  
backup
March 26 2023 | 19:03 PM

ramadan-2023-islam

സാദിഖ് ഫൈസി താനൂർ

സി.ഇ 637. ഖലീഫ ഉമർ(റ) ജറൂസലമിൽ എത്തിയിരിക്കുന്നു. ഇസ്‌റാഇന്റെ ഭൂമികയാണ് ജറൂസലം. അനുഗൃഹീത നാടെന്ന് ഖുർആൻ വാഴ്ത്തിയ ഇടം. ഇസ്‌ലാമിന്റെ പഴയ ഖിബ്‌ലയും മസ്ജിദുൽ അഖ്‌സായും നിലകൊള്ളുന്ന നഗരി. ഖലീഫ പ്രഭാത നിസ്‌കാരത്തിന് മസ്ജിദുൽ അഖ്‌സായുടെ മണ്ണിലെത്തി. പള്ളിയുടെ കെട്ടിടമെല്ലാം തകർന്നു പോയിട്ടുണ്ടെങ്കിലും ഉമർ(റ) ആ സ്ഥലം കണ്ടെത്തി. അവിടെ നിസ്‌കരിച്ചു. ശേഷം ഇസ്‌റാഅ് മിഅറാജ് രാവിൽ പ്രവാചക പാദം പതിഞ്ഞ 'വിശുദ്ധശില'യുടെ അടുത്തേക്കു നീങ്ങി. ആ ഭാഗം മുഴുവൻ ക്രിസ്ത്യാനികൾ ചപ്പുചവറുകളിടുന്ന കുപ്പത്തൊട്ടിയാക്കി മാറ്റിയിട്ടുണ്ടായിരുന്നു. അവിടെ മുമ്പ് ജൂതന്മാരുടെ ആരാധ്യസ്ഥലമായിരുന്നു.

അവരോടുള്ള പകയും വെറുപ്പുമാണ് ആ സ്ഥലം ഇവ്വിധം മലിനമാക്കാൻ ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചത്. മുമ്പ് തങ്ങൾക്ക് ആധിപത്യമുണ്ടായിരുന്നപ്പോൾ, ക്രിസ്ത്യൻ വിശ്വാസപ്രകാരം യേശുവിന്റെ വിശുദ്ധ കല്ലറ സ്ഥിതിചെയ്യുന്ന ചർച്ച് ഓഫ് ഹോളി സെപൾകയും ജൂതന്മാർ ഇവ്വിധം മലീമസമാക്കിയിരുന്നു. അതിനോടുള്ള പ്രതികാരമാണ് ഇപ്പോൾ നടത്തുന്നതെന്നാണ് ക്രിസ്ത്യാനികളുടെ ന്യായം.

 

 

ഉമർ(റ) അവിടന്ന് ആ മാലിന്യങ്ങളെല്ലാം കൈകൊണ്ട് എടുത്തുമാറ്റാൻ തുടങ്ങി. അതോടെ കൂടെയുണ്ടായിരുന്ന മുസ് ലിംകൾ ഖലീഫയുടെ ഒപ്പംകൂടി. ആ ഭാഗം പൂർണമായി വൃത്തിയാക്കി. ഇനി മുതൽ ജൂതന്മാർക്കു കൂടി ജറൂസലമിൽ വരാനും ആരാധന നിർവഹിക്കാനും സ്വതന്ത്രമുണ്ടാവുമെന്ന് ഖലീഫ പ്രഖ്യാപിച്ചു. ജൂതന്മാരെ ജറൂസലമിൽ പ്രവേശിപ്പിക്കരുതെന്നും അവർക്കവിടെ ആരാധനാസ്വാതന്ത്ര്യം അനുവദിക്കരുതെന്നും ക്രിസ്ത്യാനികൾ ഖലീഫയോട് അപേക്ഷിച്ചു. പക്ഷേ, അദ്ദേഹം അതു സമ്മതിച്ചില്ല. ജൂതന്മാർക്കും ക്രിസ്ത്യാനികളെ പോലെ സ്വാതന്ത്ര്യമുണ്ടെന്ന നിലപാടിലായിരുന്നു ഖലീഫ.
അതോടെ, വിലക്കു നീങ്ങിയ ജൂതന്മാർ ജറൂസലമിൽ വരാൻ തുടങ്ങി. ഖലീഫ എല്ലാവരുടെയും സ്വാതന്ത്ര്യം ഉറപ്പുവരുത്തി. ക്രിസ്ത്യൻ ദേവാലയങ്ങളും പുണ്യസ്ഥലങ്ങളുമെല്ലാം ഒരു കേടുപാടുകളുമില്ലാതെ സംരക്ഷിക്കുമെന്നും തീർഥാടാകർക്കും തദ്ദേശീയർക്കും മതസ്വാതന്ത്ര്യം അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. അതൊരു കരാറായി എഴുതി ഒപ്പിട്ടു. ചരിത്രം അതിനെ 'പാക്ട് ഓഫ് ഉമർ' എന്ന് വിളിച്ചു.


ഖലീഫയുടെ നിലപാടിലും പെരുമാറ്റത്തിലും ആകൃഷ്ടനായ പാത്രിയാർക്കീസ് സോഫ്രോനിയസ്, അദ്ദേഹത്തെ ചർച്ച് ഓഫ് ഹോളി സെപുൽച്ചറിലേക്ക്... സൽക്കാരത്തിനു ക്ഷണിച്ചു. ഖലീഫ അത് സ്വീകരിച്ചു. സംസാരത്തിനിടെ, നിസ്‌കാര സമയമായി. ചർച്ചിനകത്തുവച്ചുതന്നെ നിസ്‌കരിക്കാൻ സൗകര്യമൊരുക്കാമെന്ന് പാത്രിയാർക്കീസ് പറഞ്ഞു. അന്നേരം ഖലീഫ നൽകിയ മറുപടി ഇങ്ങനെ: 'ഞാൻ ഇന്ന് ഇവിടെവച്ച് നിസ്‌കാരം നിർവഹിച്ചാൽ, ഭാവിയിൽ ഏതെങ്കിലും മുസ്‌ലിംകൾ വന്നു ഞങ്ങളുടെ ഖലീഫ നിസ്‌കരിച്ച സ്ഥലമാണെന്നും അതുകൊണ്ട് ഇത് മസ്ജിദാക്കണമെന്നും വാദിക്കുന്നതിനെ ഞാൻ പേടിക്കുന്നു'.അതും പറഞ്ഞ് ഖലീഫ പുറത്തിറങ്ങി. ചർച്ചിന്റെ തെക്കുഭാഗത്തെ ഒഴിഞ്ഞ ഒരിടത്ത് പോയി നിസ്‌കരിച്ചു.

 

 

മാസങ്ങൾക്കുശേഷം അബൂഉബൈദ(റ)യുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം ഫലസ്തീൻ ഉപരോധിച്ചിരിക്കുന്നു. ഗതികെട്ട ജറൂസലം അധികാരികൾ മുസ് ലിംകൾക്കു മുന്നിൽ കീഴടങ്ങാൻ ഒരുങ്ങി. പക്ഷേ, സൈന്യത്തിനു നിരുപാധികം കീഴടങ്ങാൻ അവർ തയാറല്ല. ഖലീഫ ഉമർ നേരിട്ടുവരികയാണെങ്കിൽ കീഴടങ്ങാമെന്നും ബൈത്തുൽ മുഖദ്ദസിൻ്റെ താക്കേൽ അദ്ദേഹത്തെ തന്നെ ഏൽപ്പിക്കാമെന്നുമാണ് ജറൂസലം തലവനായ പാത്രിയാർക്കീസ് സോഫ്രോനിയസ് പറയുന്നത്.
മുസ്‌ലിം സൈന്യം വിവരം ഖലീഫയെ അറിയിച്ചു. ഒരു രക്തരൂഷിത സാഹചര്യം ഒഴിവാക്കാൻ ഖലീഫ പോവുകയാണ് നല്ലതെന്ന ഉപദേശം കിട്ടി. ഉമർ(റ) തൻ്റെ വേലക്കാരനെയും കൂട്ടി പുറപ്പെട്ടു. രണ്ടാൾക്കും കൂടി ഒരു ഒട്ടകം മാത്രം. ഊഴമിട്ട് ഓരോരുത്തരും കയറും. ചിലപ്പോൾ ഒട്ടകത്തിന് ആശ്വാസമേകാൻ മൂക്കയറും പിടിച്ചു രണ്ടാളും നടക്കും. അങ്ങനെ കുന്നും കുഴിയും മരുഭൂമികളും താണ്ടിക്കടന്ന് മദീനയിൽ നിന്ന് ഫലസ്തീനിലേക്ക്!


ലക്ഷ്യസ്ഥാനത്ത് എത്താറായിരിക്കുന്നു. ഇനി ചളിനിറഞ്ഞ ഒരു ചതുപ്പ് നിലം കൂടി വിട്ടുകടക്കണം. ഊഴമനുസരിച്ച് വേലക്കാരനാണ് ഒട്ടകപ്പുറത്ത്. അയാൾ ഇറങ്ങാൻ തയാറായി. ഖലീഫയുണ്ടോ സമ്മതിക്കുന്നു! അദ്ദേഹം വേലക്കാരനെ അവിടെ തന്നെ ഇരിക്കാൻ നിർബന്ധിച്ചു. കാലിൽ ധരിച്ച സോക്സ് ഊരി തോളിലിട്ടു വസ്ത്രം ഉയർത്തിപ്പിടിച്ചു ഒട്ടകത്തിൻ്റെ മൂക്കയറും പിടിച്ചു ഖലീഫ ആ ചതുപ്പിലൂടെ മുന്നോട്ടു നടന്നു!


ഫലസ്തീൻ അതിർത്തിയിൽ അബൂഉബൈദ(റ) യുടെ നേതൃത്വത്തിലുള്ള മുസ്‌ലിം നേതാക്കൾ ഖലീഫയെ സ്വീകരിക്കാൻ നിൽക്കുന്നുണ്ട്. കുറേ സമയത്തെ കാത്തിരിപ്പിനൊടുവിൽ അവർ കാണുന്നത്, സോക്സ് ഊരി തോളിലിട്ടു വസ്ത്രം ഉയർത്തിപ്പിടിച്ചു ഒട്ടകത്തിൻ്റെ മൂക്കയറും പിടിച്ചു വരുന്ന ഖലീഫയെ! ആ രംഗം കണ്ടപ്പോൾ അബൂഉബൈദ(റ)ക്ക് സഹിക്കാനായില്ല. "ഉമർ, നമ്മൾ പോകുന്നത് സാസാനിദ് സാമ്രാജ്യത്തിൻ്റെ ഹൃദയനഗരിയിലേക്കാണ്. ജൂത-ക്രൈസ്തവ മതങ്ങളുടെ ആസ്ഥാനത്തേക്കാണ്. അങ്ങയെ സ്വീകരിക്കാൻ നിരവധി രാഷ്ട്രീയ നേതാക്കളും മതമേലധ്യക്ഷന്മാരും കാത്തിരിക്കുകയാണ്. അവിടേക്കാണോ ഈ വേഷത്തിൽ.....?" അബൂ ഉബൈദ പറഞ്ഞൊപ്പിച്ചു.

 

 

"അബൂ ഉബൈദ, ഈ പരാതി പറഞ്ഞത് നിങ്ങളായത് നന്നായി. സ്വർഗസ്ഥനെന്നും ഈ ഉമ്മത്തിൻ്റെ വിശ്വസ്തനായ കാര്യസ്ഥനെന്നും പ്രവാചകൻ വാഴ്ത്തിയ സ്വഹാബിയാണ് താങ്കൾ. അതുകൊണ്ട് ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു. മറ്റാരെങ്കിലുമായിരുന്നെങ്കിൽ എൻ്റെ സ്വഭാവം ഇങ്ങനെയായിരിക്കില്ല. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം; അല്ലാഹു നമുക്ക് പ്രതാപവും മേന്മയും നൽകിയത് ഇസ്‌ലാം കൊണ്ടാണ്. ഈ ഇസ്‌ലാമിനപ്പുറം മറ്റൊരു പ്രതാപവും മേന്മയും തേടി നാം പോയാൽ അല്ലാഹു നമുക്ക് അവഗണയും അവഹേളനവുമായിരിക്കും പകരം തരിക....''


ഖലീഫയുടെ ഗൗരവമുള്ള വാക്കുകൾക്കു മുന്നിൽ മൗനിയായി അബൂ ഉബൈദ നടന്നു. സംഘം ജറൂസലമിലെത്തി. ഊഴമനുസരിച്ച് ഒട്ടകപ്പുറത്ത് വേലക്കാരാനാണ്. സോക്സ് ഊരി തോളിലിട്ടു വസ്ത്രം ഉയർത്തിപ്പിടിച്ചു ഒട്ടകത്തിൻ്റെ മൂക്കയറും പിടിച്ചു ഖലീഫയും! മുസ്‌ലിം സംഘത്തെ കണ്ട്, ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരും രാഷ്ട്രനേതാക്കളും അമ്പരന്നു. പലരും കരുതിയത് ഒട്ടകപ്പുറത്ത് ഇരിക്കുന്നയാളാണ് ഖലീഫയെന്നാണ്. പക്ഷേ, പാത്രിയാർക്കീസ് സോഫ്രോനിയസ് നേരെ വന്നു തൻ്റെ കൈയിലുണ്ടായിരുന്ന മസ്ജിദുൽ അഖ്സയുടെ താക്കോൽ ഉമറിനെ ഏൽപ്പിച്ചു!


കണ്ടുനിന്ന പലർക്കും അത്ഭുതമായി. ഉമറും സോഫ്രോനിയസും തമ്മിൽ മുമ്പൊരിക്കലും കണ്ടിട്ടില്ല. പിന്നെയെങ്ങനെ ഖലീഫയെ അദ്ദേഹം തിരിച്ചറിഞ്ഞു? ചിലർ അക്കാര്യം അവിടന്നു തന്നെ സോഫ്രോനിയസിനോട് ചോദിച്ചു. "ഞങ്ങളുടെ ചില വിശുദ്ധ പുസ്തകങ്ങളിൽ ജറൂസലം കീഴടക്കാൻ വരുന്നയാളെ കുറിച്ച് പ്രവചനമുണ്ട്. അതിൽ പറയുന്നത്, സോക്സ് ഊരി തോളിലിട്ടു വസ്ത്രം ഉയർത്തിപ്പിടിച്ചു ഒട്ടകത്തിൻ്റെ മൂക്കയറും പിടിച്ചാണ് അയാൾ വരികയെന്നാണ്... അയാളുടെ വസ്ത്രം പഴകി ദ്രവിക്കാനായതാണെന്നും അതിൽ പതിനേഴ് കഷ്ണങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ടാവുമെന്നു കൂടി ഞാൻ വായിച്ചിട്ടുണ്ട്.'
പാത്രിയർക്കീസ് ഇതു കൂടി പറഞ്ഞപ്പോൾ സദസ്സിന് ആകാംക്ഷയായി. ചിലർ ഖലീഫയുടെ ഖമീസ് പരിശോധിച്ചു. ശരിയാണ്, ഇസ്‌ലാമിക രാഷ്ട്രത്തിൻ്റെ അമരക്കാരൻ ധരിച്ചിരിക്കുന്ന ഖമീസ് പഴകി ദ്രവിക്കാനായതും പതിനേഴ് കഷ്ണങ്ങൾ വെച്ചുപിടിപ്പിച്ചതുമാണ്!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago