HOME
DETAILS
MAL
കൊവിഡിനെ നേരിട്ടതില്‍ പരാജയം; മോദിക്ക് ഒന്നാംസ്ഥാനം, ട്രംപ് നാലാംസ്ഥാനത്ത്
backup
May 23 2021 | 04:05 AM
വാഷിങ്ടണ്‍: ലോകത്ത് കൊവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ട ലോകനേതാക്കളില്‍ മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദി കണ്‍വര്‍സേഷന്‍ യു.എസ് തയാറാക്കിയ അഞ്ചു ലോക നേതാക്കളുടെ പട്ടികയിലാണ് മോദിക്ക് ഒന്നാംസ്ഥാനം.
കൊവിഡിനെ നേരിടുന്നതില്‍ രാഷ്ട്രനേതാക്കളുടെ മികവ് കണ്ടെത്താനാണ് ഇവര്‍ വിവിധ രാജ്യങ്ങളിലെ വിദഗ്ധരെ ഉപയോഗിച്ച് പട്ടിക തയാറാക്കിയത്. ഇപ്പോള്‍ ഭരണത്തിലിരിക്കുകയോ സ്ഥാനം ഒഴിയുകയോ ചെയ്തവരാണ് പട്ടികയിലുള്ളത്. മഹാമാരിയെ വിലകുറച്ചു കാണുക, ശാസ്ത്രത്തെ അവഗണിക്കുകയോ കൊവിഡ് പ്രതിരോധ പ്രോട്ടോകോള്‍ അവഗണിക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തവരോ ഇതെല്ലാം ചെയ്തവരോ ആണ് പട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് വെബ്സൈറ്റ് പറയുന്നു.
ഇന്ത്യാന സര്‍വകലാശാലയിലെ വിദഗ്ധരാണ് മോദിയെ കുറിച്ച് പഠിച്ചത്.
ഇന്ത്യയില്‍ മെയ് മുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ നാലു ലക്ഷമാണ്. ഓക്സിജന്‍ ഇല്ലാത്ത അവസ്ഥയും മരണസംഖ്യയും റംഡെസിവിര്‍ പോലുള്ള മരുന്നുകളുടെ അപര്യാപ്തതയും പഠന വിഷയമാക്കി. രാജ്യത്തെ പൗരന്മാരിലധികവും മോദിയാണ് ഈ ദുരന്തത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നതായും വെബ്സൈറ്റ് പറയുന്നു.
കൊവിഡ് അതിവേഗം വ്യാപിക്കുന്ന ബ്രസീലിലെ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ ആണ് രണ്ടാം സ്ഥാനത്ത്. യൂറോപ്യന്‍ രാജ്യമായ ബെലാറസിലെ പ്രസിഡന്റ് അലെക്സാണ്ടര്‍ ലുകാഷെന്‍കോ ആണ് മൂന്നാമത്. നാലാമത് സ്ഥാനമൊഴിഞ്ഞ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. അഞ്ചാം സ്ഥാനത്ത് മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രേസ് മാനുവല്‍ ലോപസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."