HOME
DETAILS
MAL
'ദുരന്തഭൂമിയിലേക്ക് നേരിട്ട് പോയിട്ടുണ്ട്; ഹെലികോപ്റ്ററില്‍ ഫോട്ടോഷൂട്ടല്ല' മോദിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ
backup
May 23 2021 | 04:05 AM
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച ബി.ജെ.പിക്കുള്ള മറുപടി മോദിയെ പരിഹസിച്ച്.
കുറഞ്ഞപക്ഷം ഞാന്‍ ഭൂമിയില്‍നിന്ന് ദുരിതത്തിന്റെ ആഘാതം എത്രയെന്ന് പരിശോധിക്കുകയായിരുന്നു. അല്ലാതെ ഹെലികോപ്റ്ററില്‍ കയറി ഫോട്ടോഷൂട്ട് നടത്തുകയല്ലായിരുന്നുവെന്നാണ് പരിഹാസരൂപേണ ഉദ്ധവ് പറഞ്ഞത്. ടൗട്ടേ നാശം വിതച്ച ഗുജറാത്തില്‍ മോദി കഴിഞ്ഞ ദിവസം ആകാശനിരീക്ഷണം നടത്തിയിരുന്നു. ഇതേക്കുറിച്ച് സൂചിപ്പിച്ചായിരുന്നു മോദിയെ പേരെടുത്ത് പരാമര്‍ശിക്കാതെ ഉദ്ധവിന്റെ പരിഹാസം.
ചുഴലിക്കാറ്റ് നാശംവിതച്ച രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലാണ് ഉദ്ധവ് താക്കറേ വെള്ളിയാഴ്ച സന്ദര്‍ശനം നടത്തിയത്. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും കൃഷിനാശം സംബന്ധിച്ച കണക്കുകള്‍ രണ്ടുദിവസത്തിനകം നല്കാന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. താക്കറേ നടത്തിയ സന്ദര്‍ശനം കേവലം മൂന്നുമണിക്കൂര്‍ മാത്രം ദൈര്ഘ്യമുള്ളതായിരുന്നെന്ന ആരോപണമാണ് ബി.ജെ.പി ഉന്നയിച്ചത്. വെറും മൂന്നുമണിക്കൂറുകൊണ്ട് എങ്ങനെയാണ് മുഖ്യമന്ത്രിക്ക് നാശനഷ്ടങ്ങള്‍ വിലയിരുത്താനാകുകയെന്നും പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദരേക്കര് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."