HOME
DETAILS
MAL
പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നട നടി ചേതന രാജ് അന്തരിച്ചു
backup
May 17 2022 | 09:05 AM
ബെംഗളൂരു: കന്നട നടി ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊഴുപ്പ് കുറക്കാന്‍ നടി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു.
തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സര്‍ജറിയിലെ പിഴവാണ് നടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
ചേതനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടിയുടെ മാതാപിതാക്കള്‍ സമീപത്തെ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."