HOME
DETAILS
MAL
ഗുലേനെ കുറിച്ച് അന്വേഷിക്കാന്‍ യു.എസ് സംഘം തുര്‍ക്കിയിലേക്ക്
backup
August 21 2016 | 01:08 AM
വാഷിങ്ടണ്‍: തുര്‍ക്കിയിലെ പട്ടാള അട്ടിമറിയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫത്തഹുല്ല ഗുലേനെ കുറിച്ച് അന്വേഷിക്കാന്‍ യു.എസ് സംഘം തുര്‍ക്കിയിലെത്തും. യു.എസ് നീതിന്യായവകുപ്പാണ് സംഘത്തെ അയക്കുന്നത്. യു.എസിലുള്ള ഗുലേനെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് രേഖാമൂലം കത്തെഴുതുകയും ചെയ്തു. ഗുലേനിന്റെ പേരില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തകരാറിലാകുന്ന സാഹചര്യത്തിലാണ് യു.എസില്‍ ഗ്രീന്‍കാര്‍ഡ് നേടിയ ഗുലേനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. വാഷിങ്ടണ്‍ പോസ്റ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."