സത്യവാങ് മൂലത്തില്‍ അവ്യക്തത; ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെതിരേ പൊലിസിന്റെ പരാക്രമം; വീഡിയോ കാണാം
വണ്ടൂര്‍: ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന് നേരെ പൊലിസിന്റെ ബലപ്രയോഗം. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ നായിപാടന്‍ മുഹമ്മദ് ബാദുഷ(22)യെ പൊലിസ് പിടികൂടി വാഹനത്തില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവാദമായത്.
വാണിയമ്പലം അങ്ങാടിയിലാണ് ഇന്നു പകല്‍ സംഭവം. ബൈക്കുമായി നിരത്തിലിറങ്ങിയതിനാണ് ബാദുഷയെ പൊലിസ് പിടികൂടിയത്. തുടര്‍ന്ന സത്യവാങ്മൂലം ആവശ്യപ്പെട്ടു. എന്നാല്‍ ശരിയായ വിധത്തില്‍ എഴുതാത്ത സത്യവാങ് മൂലമായിരുന്നു ബാദ്ഷ നല്‍കിയതെന്ന് പൊലിസ് പറഞ്ഞു.
ഇതോടെ ബാദുഷയുടെ വാഹനം പിടിച്ചെടുത്ത പൊലിസ് നിയമലംഘനത്തിന് കേസെടുത്ത് പൊലിസ് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച ബാദുഷയെ സി.ഐ. ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലായത്.
കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമാണ് ബാദുഷക്കെതിരേ പോലിസ് കേസെടുത്തത്. അതിനിടെ കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘകര്‍ക്ക് നേരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശം മറികടന്നാണ് യുവാവിനെ നേരെ പൊലിസിന്റെ ബലപ്രയോഗമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."