HOME
DETAILS

സർക്കാർ മുന്നിലല്ല, പിന്നിലാണ്

  
backup
May 20 2022 | 19:05 PM

todays-article-vd-satheeshan-21-05-2022

വി.ഡി സതീശൻ

ജ നങ്ങളെ കാണുക, അവരുടെ പ്രശ്‌നങ്ങൾ കേൾക്കുക, അറിയുക, പഠിക്കുക, അവരുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി പോരാടുക... പ്രതിപക്ഷ ധർമത്തിൽ അൽപംപോലും വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുനീങ്ങുകയാണ് യു.ഡി.എഫ്. സർഗാത്മകമായ പ്രതിപക്ഷമെന്നാൽ നന്മയെ വളർത്തണം, തിന്മയോട് സന്ധിയില്ലാതെ പോരാടണം. ജനദ്രോഹകരമായ കാര്യങ്ങള്‍ക്കെതിരേ നിരന്തരം കലഹിക്കുകയും അക്ഷീണം സമരമുഖത്ത് നില്‍ക്കുകയുമാണ് പ്രതിപക്ഷം. ആധുനിക ലോകത്ത് ഓരോ മനുഷ്യനും പ്രസ്ഥാനങ്ങളും കൂട്ടായ്മകളും പൊളിറ്റിക്കലാവണം. രാഷ്ട്രീയലൈനിൽ തീവ്ര ജനപക്ഷമാവുകയാണ് കേരളത്തിലെ പ്രതിപക്ഷം. കേന്ദ്ര, സംസ്ഥാന ഭരണങ്ങളുടെ ജനവിരുദ്ധതയെയും തീവ്ര വലതുപക്ഷ നിലപാടുകളെയും ചെറുക്കുന്നത് ഇങ്ങനെയാണ്. ജനാധിപത്യം, സോഷ്യലിസം, നിയമവാഴ്ച എന്നിവയിൽനിന്ന് വ്യതിചലിക്കാതെ വർഗീയതയോട് സന്ധിയില്ലാസമരത്തിലാണ് യു.ഡി.എഫ്. പകൽ മതനിരപേക്ഷതയും രാത്രി വർഗീയപ്രീണനവുമെന്ന എൽ.ഡി.എഫ് അടവുനയം യു.ഡി.എഫിനില്ല. ബി.ജെ.പിയുടെ ഏകശിലാ വർഗീയ ഭീകരതയോടും ഞങ്ങൾക്ക് സന്ധിയില്ല.


സംസ്ഥാനത്ത് പൂർണമായ ഭരണസ്തംഭനമാണിപ്പോൾ, നായനാർ സർക്കാരിന്റെ കാലത്ത് 2000-2001ൽ ടി. ശിവദാസമേനോൻ ധനമന്ത്രിയായിരിക്കെയാണ് കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചത്. അതിലും ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. 25 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽനിന്ന് എടുക്കണമെങ്കിൽ ധനകാര്യ വകുപ്പിന്റെ അനുമതി വേണം. മൊത്തം കടം നാലു ലക്ഷം കോടിയിലേക്ക് അടുക്കുകയാണ്. ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. 2020ൽ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിൽ വരാൻപോകുന്ന പ്രതിസന്ധി അക്കമിട്ട് നിരത്തിയിരുന്നു. അത് മുഖവിലയ്‌ക്കെടുക്കാൻ സർക്കാർ തയാറായില്ല. ഇതിനിടയിലാണ് വരേണ്യവർഗത്തിനു വേണ്ടി രണ്ടുലക്ഷം കോടി രൂപ മുടക്കി സിൽവർലൈൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിൽ എന്ത് യുക്തിയും കമ്മ്യൂണിസവുമാണുള്ളത്?
ജനങ്ങൾക്കു വേണ്ടിയുള്ള സിൽവർലൈനല്ല, 'കമ്മിഷൻ' റെയിലാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ജപ്പാനിലെ ജൈക്കയിൽനിന്നും കോടികൾ വായ്പയെടുത്ത് കമ്മിഷൻ തട്ടാനുള്ള ഗൂഢശ്രമമാണിത്. അഞ്ചല്ല, 25 വർഷമായാലും പദ്ധതി തീരില്ലെന്നാണ് വിദഗ്ദർ പറയുന്നത്. എന്നിട്ടും സാമൂഹ്യാഘാത പഠനത്തിന്റെ പേരിൽ കൗശലപൂർവം ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. സിൽവർലൈൻ പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ തകർക്കുമെന്നതിൽ ആർക്കും എതിരഭിപ്രായമില്ല.


സ്പീഡാണ് വികസനമെന്നു പറയുന്നത് ഇടതുപക്ഷ വിരുദ്ധതയാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രീയ തെളിവുകൾ ചർച്ചചെയ്യപ്പെടുകയും വികസനബദലുകൾ കണ്ടെത്താൻ ലോകം നിർബന്ധിതമാവുകയും ചെയ്യുന്ന കാലത്താണ് വൻമൂലധനവും ദീർഘകാല പ്രത്യാഘാതവുമുള്ള പദ്ധതിയെ കുറിച്ച് കേരളം ചിന്തിക്കുന്നത്. ജനം ഒന്നടങ്കം വേണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും, അടുക്കളയിൽ കല്ലിട്ടും പാവങ്ങളുടെ നെഞ്ചിലും നാഭിയിലും ബൂട്ടിട്ട് ചവിട്ടിയും കെ റെയിൽ നടപ്പാക്കുമെന്ന ഭരണാധികാരികളുടെ പ്രഖ്യാപനം ഭരണകൂട ഭീകരതയാണ്. കെ റെയിലിനെതിരായ പ്രതിഷേധം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് മനസിലാക്കിയാണ് മഞ്ഞക്കല്ല് ഇടേണ്ടെന്ന് സർക്കാർ ഉത്തരവിറക്കിയിക്കുന്നത്. ജി.പി.എസ് സർവേ നടത്തിയാലും അതിനെ യു.ഡി.എഫ് എതിർക്കും.
കെ.എസ്.ആർ.ടി.സി നശിച്ചു പോകട്ടേയെന്ന നിലപാടിലാണ് സർക്കാർ. സ്വിഫ്റ്റ് കമ്പനി വന്നതോടെ കെ.എസ്.ആർ.ടി.സിയുടെ തകർച്ച ഉറപ്പാക്കുകയും ചെയ്തു. ശമ്പളം കൊടുക്കാൻ പറ്റില്ലെന്ന് ജീവനക്കാരെ വെല്ലുവിളിക്കുകയാണ് ഗതാഗതമന്ത്രി. ലാഭത്തിൽ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സർവിസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്ക് മാറ്റി. ബാക്കി 80 ശതമാനവും നഷ്ടത്തിലുള്ള സർവിസുകളാണ്. അതാണ് കെ.എസ്.ആർ.ടി.സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥിരം ജീവനക്കാരുള്ള പൊതുഗതാഗത സംവിധാനത്തെ തകർത്ത് കരാർ തൊഴിലാളികളെ ഉൾപ്പെടുത്തിയ സർക്കാരിനെയാണോ ഇടതുപക്ഷമെന്ന് പറയുന്നത്?
മയക്കുമരുന്ന്, ഗുണ്ടാ മാഫിയകൾക്ക് ഒത്താശചെയ്യുന്ന സി.പി.എം പ്രദേശിക നേതാക്കളാണ് കേരള പൊലിസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ഉയരുകയാണ്. ആറു വർഷത്തെ എൽ.ഡി.എഫ് ഭരണം കേരളത്തെ ഗുണ്ടാ കൊറിഡോറാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ 10 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. മൂന്നു വർഷത്തിനിടെ 1,065 കൊലപാതകങ്ങളുണ്ടായി. കെ റെയിൽ കുറ്റികൾക്ക് കാവൽ നിൽക്കലല്ല പൊലിസിന്റെ ജോലിയെന്ന് മുഖ്യമന്ത്രി മനസിലാക്കണം.


ക്രമസമാധാനനില തകർന്നതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. സോഷ്യൽ എൻജിനീയറിങ് എന്ന ഓമനപ്പേരിൽ പിണറായി വിജയൻ നടത്തുന്ന വർഗീയ പ്രീണന നയങ്ങളാണ് കേരളത്തെ വർഗീയശക്തികളുടെ കൊലക്കളമാക്കിയത്. സംഘ്പരിവാറുമായി വോട്ടു കച്ചവടം നടത്തിയാണ് പിണറായി തുടർഭരണം നേടിയത്.


സി.പി.എം ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ, കൊവിഡിന്റെ മറവിൽ മെഡിക്കൽ സർവിസസ് കോർപറേഷനെ മറയാക്കി തീവെട്ടിക്കൊള്ളയാണ് നടത്തിയത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പത്രസമ്മേളനം നടത്തി ചെറിയ കാര്യങ്ങൾ വരെ പറഞ്ഞിരുന്ന മുഖ്യമന്ത്രി ഈ കൊള്ളയെ കുറിച്ച് അറിഞ്ഞില്ലെന്നത് വിശ്വസനീയമല്ല. ഏതാനും ഉദ്യോഗസ്ഥർക്കെതിരേ മാത്രം നടപടിയെടുത്ത് എല്ലാം അവസാനിപ്പിക്കാമെന്നു കരുതേണ്ട. കൊള്ളയിൽ പിണറായി വിജയൻ, കെ.കെ ശൈലജ, തോമസ് ഐസക്ക് എന്നിവരുടെ പങ്ക് തെളിയിക്കുന്ന രേഖകൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
2020 മാർച്ച് 30നു സാൻ ഫർമ എന്ന കമ്പനിയിൽനിന്നും വിപണിനിരക്കിനേക്കാൾ ഉയർന്ന വിലയിൽ (1,550) പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെയും കെ.കെ ശൈലജയുടെയും തോമസ് ഐസക്കിന്റെയും അറിവോടെയായിരുന്നു. ഈ പകൽക്കൊള്ളയ്‌ക്കെതിരേ യു.ഡി.എഫ് നിയമവഴി തേടിയിട്ടുണ്ട്.


അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സർക്കാർ ലോകായുക്ത ഉൾപ്പെടെയുള്ള അഴിമതിവിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞത്. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ അവഗണിച്ചാണ് ലോകായുക്ത ഓർഡിനൻസ് പാസാക്കിയത്. എന്ത് അഴിമതി കാണിച്ചാലും നിങ്ങൾ ഭയപ്പെടേണ്ടെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. ഓംബുഡ്‌സ്മാൻ കുരയ്ക്കുകയേയുള്ളൂ, ഇവിടെ കടിക്കുന്ന നായയുണ്ട് അതാണ് ലോകായുക്ത എന്ന് 2019ൽ പറഞ്ഞ പിണറായി തന്നെയാണ് 2022ൽ ലോകായുക്തയുടെ ഉദകക്രിയയും നടത്തിയത്.


കർഷകരുടെ വരുമാനം വർധിപ്പിക്കാൻ നടപടി സ്വീകരിച്ചെന്നാണ് സർക്കാർ പറയുന്നത്. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുന്നതിനായി 2018ൽ ഒരു രൂപരേഖ തയാറാക്കിയിരുന്നു. 2022 മാർച്ചോടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് പറഞ്ഞിരുന്നുവെങ്കിലും ഇത് നടന്നില്ല. അപ്പർ കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത രാജീവ് ഭരണകൂട പിടിപ്പുകേടിന്റെ രക്തസാക്ഷിയാണ്.


കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം 2019ൽ പൂർത്തീകരിക്കേണ്ടതായിരുന്നു. പണി പകുതിപോലും കഴിഞ്ഞിട്ടില്ല. ആറു വർഷമായിട്ടും കൊച്ചി മെട്രോയുടെ എക്‌സ്റ്റൻഷൻ ഒരുതരിപോലും മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം-കൊച്ചി ലൈറ്റ് മെട്രോ പദ്ധതിയും എങ്ങുമെത്തിയില്ല. എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഒരു വൻകിട പദ്ധതിയുടെ പേര് പറയാമോ? 2019ൽ പൂർത്തിയാകുമെന്നു പറഞ്ഞ കെ ഫോൺ എന്തായി? മലയോര, തീരദേശ ഹൈവേ എന്തായി? വ്യവസായ ഇടനാഴിയും ഇഴഞ്ഞു നീങ്ങുകയാണ്.


2021 അവസാനത്തോടെ ഭവനരഹിതരില്ലാത്ത കേരളം എന്നതായിരുന്നു ലൈഫ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. വിചിത്രമായ മാനദണ്ഡങ്ങൾ ചേർത്ത് ഗുണഭോക്താക്കളുടെ എണ്ണം പരമാവധി വെട്ടിച്ചുരുക്കി. 9,20,261 അപേക്ഷകരുടെ അന്തിമ ലിസ്റ്റ് ഇതുവരെ തയാറാക്കിയിട്ടില്ല. അന്തിമപട്ടിക 2020 സെപ്റ്റംബർ 30നു സമർപ്പിക്കുമെന്ന ഉറപ്പും പാലിച്ചില്ല. തൊഴില്ലായ്മയും രൂപക്ഷമാണ്. പി.എസ്.സിയെ തകർത്ത് പിൻവാതിൽ നിയമനകളാണ് നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയും കുത്തഴിഞ്ഞു. ചോദ്യപേപ്പർ പോലും തയാറാക്കാൻ സാധിക്കാതെ, നേതാക്കളുടെ ബന്ധുകൾക്ക് നിയമനം നടത്താനുള്ള ലാവണം മാത്രമായി കേരളത്തിലെ യൂനിവേഴ്‌സിറ്റികൾ. ഒന്നാം പിണറായി സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി പ്രഖ്യാപിച്ച 5,000 കോടി രൂപയുടെ പാക്കേജിൽ എത്ര കോടി രൂപ ചെലവഴിച്ചുവെന്ന് പറയാൻ പോലും സർക്കാരിന് സാധിക്കുന്നില്ല.


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ സർക്കാർ നടപ്പാക്കിയ വികസനത്തിന്റെ ഏതെങ്കിലുമൊരു അടയാളം കാട്ടിത്തരണമെന്ന വെല്ലുവിളി വ്യവസായ മന്ത്രിപോലും ഏറ്റെടുത്തിട്ടില്ല. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യു.ഡി.എഫ് കാലത്ത് കെ. കരുണാകരൻ കൊണ്ടുവന്നതാണ്. ഈ വിമാനം ഞങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമെ ഇറക്കാൻ പറ്റൂവെന്നാണ് അന്നത്തെ സി.പി.എം നേതാക്കൾ പ്രസംഗിച്ചത്. കലൂർ ഇന്റർനാഷനൽ സ്റ്റേഡിയവും കെ. കരുണാകരൻ കൊണ്ടുവന്നതാണ്. എന്തിനാണ് കണ്ണായ സ്ഥലത്ത് കളിക്കളമെന്നാണ് അന്ന് സി.പി.എം ചോദിച്ചത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഗെയിൽ പൈപ്പ്‌ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ചുവച്ച ബോംബാണെന്ന് പ്രസംഗിച്ചയാൾ ഇന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയാണ്. സിൽവർ ലൈൻ കൊണ്ടുവന്ന് തൃക്കാക്കരയെ രക്ഷപ്പെടുത്തുമെന്നാണ് പറയുന്നത്. തൃക്കാക്കരയിലൂടെ സിൽവർലൈനൊന്നും പോകുന്നില്ലെന്ന് മനസിലാക്കണം. മെട്രോ റെയിൽ ഉമ്മൻ ചാണ്ടിയുടെ കാലത്താണ് കൊണ്ടുവന്നത്. അതിനെതിരേ ഇപ്പോഴത്തെ മന്ത്രി സമരം ചെയ്തിട്ടുണ്ട്. മെട്രോ റെയിലിന്റെ രണ്ടാംഘട്ടം തൃക്കാക്കരയിലേക്കായിരുന്നു. എന്നാൽ ആറു വർമായിട്ടും മെട്രോ എക്സ്റ്റൻഷൻ കൊണ്ടുവരാൻ പറ്റാത്തവരാണ് രണ്ടുലക്ഷം കോടിക്ക് സിൽവർലൈൻ നടപ്പാക്കുമെന്ന് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago