പ്രതിയെ പിടിക്കാന്‍ പോയ അഡിഷനല്‍ എസ്.ഐക്ക് വെട്ടേറ്റു
കരുനാഗപ്പള്ളി: ക്രിമനല്‍ കേസുകളിലെ പ്രതിയെ തേടി കോടതി വാറണ്ടുമായി എത്തിയ പൊലിസ് സംഘത്തിനു മര്‍ദനം. അഡിഷനല്‍ എസ്.ഐയുടെ കൈയ്ക്ക് വെട്ടേറ്റു. സംഭവത്തില്‍ കോഴിക്കോട് അയണിവേലികുളങ്ങര അരയണത്തേരില് വീട്ടില്‍ നൗഫല്‍ (40), ഭാര്യ ലിന്ഞ്ചോ എന്ന ആമിന (34) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
പ്രതിയെ അന്വേഷിച്ച് കഴിഞ്ഞ ദിവസം രാവിലെ 10ന് വാറണ്ടുമായി ചെന്നപ്പോഴാണ് സംഭവം. എ.എസ്.ഐ സജിത്ത്ലാല്‍, പൊലിസുകാരനായ സന്തോഷ് എന്നിവര്‍ പ്രതിയെ വീട്ടുമുറ്റത്തുനിന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ വസ്ത്രം ധരിച്ചു വരാമെന്ന് പറഞ്ഞ് വീട്ടിനകത്തേക്ക് പൊലിസിനൊപ്പം പോയ നൗഷാദും ആമിനയും മുറി പൂട്ടി ബഹളം വച്ചു. ഈ വിവരം എ.എസ്.ഐ സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നു എസ്.ഐ രാഗേഷ്, അഡിഷനല്‍ എസ്.ഐ സയ്യിദ്, എച്ച്.സി കലാധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ഉടന്‍തന്നെ ആമിന കത്തിയുമായി ഇവരുടെ 10 വയസുള്ള മകളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. ഇതിനിടെ പൊലിസ് അനുനയിപ്പിച്ച് കത്തി വാങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് അഡിഷനല്‍ എസ്.ഐ സയ്യിദിന്റെ വലതു കൈയ്ക്ക് കുത്തേറ്റത്. മുറിവേറ്റ എ.എസ്.ഐ.താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."