HOME
DETAILS

ഭീഷണിക്കുമുമ്പിൽ തകരില്ല; പോരാട്ടം തുടരും

  
backup
March 31 2023 | 21:03 PM

kk-rama-on-threat

? ഭീഷണിക്കത്തുകൾ തുടർച്ചയായി വരികയാണ്. കേരളത്തിൽ ഒരുപക്ഷേ മറ്റൊരു രാഷ്ട്രീയ നേതാവിനെയും എതിരാളികൾ ഇങ്ങനെ ഉന്നംവയ്ക്കുന്നുണ്ടാകില്ല
2012 മുതൽ എഴുത്തായും ഫോൺ വിളികളായും പിന്നെ പ്രസംഗങ്ങളിലൂടെയും നിരന്തരം ഇത് അനുഭവിക്കുന്നതാണ്. ഒരുപക്ഷേ ടി.പി ചന്ദ്രശേഖരനെ ഇല്ലാതാക്കിയാൽ തീരുന്നതാണ് ആർ.എം.പി.ഐയുടെ ഭാവിയെന്ന എതിരാളികളുടെ സ്വപ്നം ഫലിക്കാതായതിലുള്ള നിരാശയാണ് ഇത്തരം ഭീഷണികളിലൂടെ കാണുന്നത്. ടി.പി ഉയർത്തിയ രാഷ്ട്രീയം അദ്ദേഹത്തിന് ഒപ്പമുള്ളവരും അതിനോട് യോജിപ്പുള്ളവരും ഇന്നും നെഞ്ചേറ്റുന്നു എന്നതാണ് ആർ.എം.പി.ഐയുടെ വളർച്ച കാണിക്കുന്നത്. ഇത് എതിരാളികളെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. വടകരയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മൂന്നാമത്തെ ഭീഷണിക്കത്താണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എനിക്ക് മാത്രമല്ല, മകനും സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും എല്ലാം ഇത്തരം ഭീഷണികൾ വരുന്നു.

? നിയമസഭ സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നാണ് ആവശ്യം


അതെ. നിയമസഭയിൽ ഉണ്ടായത് പ്രതിപക്ഷം വാച്ച് ആൻഡ് വാർഡിനെയും ഭരണപക്ഷ എം.എൽ.എ മാരെയും അക്രമിച്ചു എന്നാണ് ഇവർ ആദ്യം പറഞ്ഞത്. പിന്നീട് എന്റെ കൈക്ക് ഏറ്റ പരുക്കിനെക്കുറിച്ചായി. പരുക്കില്ലെന്ന് പറഞ്ഞ് അന്ന് നടന്ന സംഭവങ്ങളുടെ ഫോട്ടോകൾ ക്രമം മാറ്റി പ്രചാരണം നടത്തി. അതിന് ഒരു എം.എൽ.എതന്നെ നേതൃത്വം നൽകി. പിന്നീട് വ്യാജമായി എക്‌സറേ ഉണ്ടാക്കി പ്രചരിപ്പിച്ചു. ഇത്തരം സൈബറാക്രമണങ്ങളെ സി.പി.എമ്മോ സർക്കാർ സംവിധാനങ്ങളോ തള്ളിപ്പറഞ്ഞില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. എന്നാൽ ഓരോ ദിവസവും ഇതെല്ലാം പൊളിയുന്ന കാഴ്ചയാണ് കേരളം കണ്ടത്. അപ്പോൾ തീർച്ചയായും ഞാൻ കൊടുക്കുന്ന കേസുകൾ അവരെ അലോസരപ്പെടുത്തുമല്ലോ.

? ഭീഷണിക്കത്തുപോലും വ്യാജമാണെന്നാണ് പ്രചാരണം


അതെ. സർക്കാരും ആഭ്യന്തര വകുപ്പുമെല്ലാം അവരുടെ കൈയിലല്ലേ. വ്യാജമാണെങ്കിൽ അത് കണ്ടുപിടിച്ച് കുറ്റക്കാരെ പുറത്തു കൊണ്ടുവരട്ടെ. ഇന്നുവരെ ഞാൻ നൽകിയ ഒരു പരാതിയിൽ പോലും വ്യക്തമായ അന്വേഷണം നടന്നിട്ടില്ല. അത് ഡിവൈ.എസ്.പി മുതൽ ഡി.ജി.പി വരെയുള്ളവർക്ക് നൽകിയതിലൊന്നും. ഇതിലും പ്രതീക്ഷയൊന്നുമില്ല.

? നിയമസഭയിൽ പോലും പ്രതിപക്ഷശബ്ദങ്ങളെ നിശബ്ദമാക്കുന്നു എന്ന് തോന്നുന്നുണ്ടോ


തീർച്ചയായും. രാഷ്ട്രീയ പ്രശ്‌നങ്ങൾക്കപ്പുറം നടുറോഡിൽ ഒരു പെൺകുട്ടി അക്രമിക്കപ്പെട്ടതാണ് അടിയന്തര പ്രമേയമായി അന്ന് അവതരിപ്പിച്ചത്. എന്നാൽ ഇത്തരം സാമൂഹിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പോയിട്ട് അവതരിപ്പിക്കാൻ പോലും കഴിയില്ലെന്ന നിലപാട് കേരള നിയമസഭയുടെ ചരിത്രത്തിലില്ലാത്തതാണ്. ഇതു തന്നെയാണ് അക്രമകാരികളായ സാമൂഹികവിരുദ്ധർക്ക് വളമാകുന്നതും. പ്രതിപക്ഷവുമായി അനുരഞ്ജനത്തിനു പോലും തയാറാകാതെ സഭാസമ്മേളനം ഗില്ലറ്റിൻ ചെയ്തതിലൂടെ ഭരണപക്ഷത്തിന്റെ ജനങ്ങളോടുള്ള നിലപാടാണ് പുറത്തുവന്നത്.

?കൈക്കുണ്ടായ പരുക്കും തുടർന്നു നടന്ന സംഭവങ്ങളും, ഇത് എങ്ങനെയാണ് നേരിടാൻ പോകുന്നത്


കൈയുടെ ലിഗ്‌മെന്റിന് പരുക്കുണ്ട്. ഇനിയും ആറ് ആഴ്ചകൂടെ പ്ലാസ്റ്ററിടണമെന്നാണ് ഡോക്ടർ പറഞ്ഞത്. തീരെ ഇളകാൻ പാടില്ല. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകും. കളവ് പ്രചരിപ്പിച്ചവർക്കെതിരേ ശക്തമായ നടപടി ഉണ്ടാകുംവരെ നിയമപോരാട്ടം തുടരും.

തയാറാക്കിയത്: കെ.കെ സുധീരൻ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago