കുസാറ്റിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്; നിലവിലെ നിയമന നടപടികള്‍ റദ്ദുചെയ്യും
കളമശ്ശേരി: ആറ് വര്‍ഷമായി നിയമനം കാത്തിരിക്കുന്നവരുടെ പ്രതീക്ഷകള്‍ക്ക് വിരാമമായി. കുസാറ്റിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സിന്‍സിക്കേറ്റ് തീരുമാനം. സര്‍വകലാശാലകളിലെ അധ്യാപക തസ്തികകളൊഴികെയുള്ള മുഴുവന്‍ നിയമനങ്ങളും പബ്ലിക് സര്‍വീസ് കമ്മിഷനു വിടണമെന്ന മുന്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച കൂടിയ സിന്‍ഡിക്കേറ്റ് യോഗം ഈ തീരുമാനമെടുത്തത്.
ഇതു പ്രകാരം നിലവില്‍ അപേക്ഷ സ്വീകരിച്ചിട്ടുള്ള ടൈപ്പിസ്റ്റ്, പ്യൂണ്‍, സ്വീപ്പര്‍, റൂം ബോയ് തുടങ്ങിയ ഒഴിവുകളിലേക്കുള്ള നിയമന നടപടികള്‍ റദ്ദ് ചെയ്യാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. അപേക്ഷയോടൊപ്പം നല്‍കിയിരുന്ന ഫീസ് ഉദ്യോഗാര്‍ഥികള്‍ക്ക് തിരികെ നല്‍കും. 2010-ലാണ് ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.
നിയമന നടപടികളുടെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക് എഴുത്ത് പരീക്ഷ നടത്തിയിരുന്നു. ഇവരുടെ മുഖാമുഖം നടത്തുന്നതിനുള്ള തീരുമാനവും എടുത്തിരുന്നതാണ്. ടൈപ്പിസ്റ്റ് തസ്തികയില്‍ 65 ഒഴിവുകളാണുള്ളത്. സ്വീപ്പര്‍ ജോലിക്കായി ആയിരങ്ങളാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ. ജെ ലത അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."