HOME
DETAILS

വിസ്മയ കേസ് നാള്‍വഴികള്‍

  
backup
May 23 2022 | 07:05 AM

kerala-vismaya-case-verdict-today1234-2022

ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയായിരുന്ന നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ വിസ്മയ വി. നായര്‍. 2020 മെയ് 30 ന് വിവാഹം. മോട്ടോര്‍ വാഹന വകുപ്പ് എ.എം.വി.ഐ ആയിരുന്ന ശാസ്താംകോട്ട ശാസ്താ നടയിലെ കിരണ്‍ കുമാറായിരുന്നു വരന്‍. ഏറെ പ്രതീക്ഷയോടെ ചിരിച്ചും സന്തോഷിച്ചും കടന്നു വന്നൊരു ജീവിതം നരകപൂര്‍ണമാവാന്‍ പക്ഷേ ഏറെയൊന്നും നാളുകള്‍ വേണ്ടി വന്നില്ല. ഒടുക്കം പുതുമണം മാറും മുന്‍പേ വിവാഹം കഴിഞ്ഞ് വെറും ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ജീവിതം തന്നെ അവസാനിപ്പിച്ചു അവള്‍.

സ്ത്രീധന പീഡനം സഹിക്കവയ്യാതെയാണ് അവള്‍ ജീവിതത്തിന് പകരം മരണം തെരഞ്ഞെടുത്തത്. 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്ന ഉറപ്പിലാണ് വിവാഹം നടത്തിയതെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞിരുന്നു. അതില്‍ 80 പവന്‍ സ്വര്‍ണം മാത്രമേ നല്‍കാനായുള്ളു. ടൊയോട്ട യാരിസ് കാറാണ് വാങ്ങിയത്. അത് കിരണിന് ഇഷ്ടമായില്ല. അതിന്റെ പേരിലും മകളെ ഉപദ്രവിച്ചിരുന്നെന്ന് വിചാരണക്കിടെ പിതാവ് പറഞ്ഞു.

അറിയാം വിവാഹം മുതല്‍ കിരണ്‍ കുറ്റക്കാരനെന്ന് വിധിക്കും വരെയുള്ള വിസ്മയയുടെ നാളുകള്‍

2020മെയ് 30 : വിസ്മയയും കിരണ്‍ കുമാറുമായുള്ള വിവാഹം

2021 ജൂണ്‍ 21: നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് വിസ്മയയുടെ കുടുംബത്തിന്റെ ആരോപണം.

ജൂണ്‍ 22 : ഭര്‍ത്താവ് മോട്ടോര്‍ വാഹന വകുപ്പില്‍ എ.എം.വി.ഐ ആയിരുന്ന കിരണ്‍ കുമാറിന്റെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക്. അന്നുതന്നെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മരണം അന്വേഷിക്കാന്‍ ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിനെ ചുമതലപ്പെടുത്തി

ജൂണ്‍ 25 : വിസ്മയയുടെത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ജൂണ്‍ 28 : കിരണിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി.

ജൂണ്‍ 29 : കിരണിന്റെ വീട്ടില്‍ കിരണിന്റെ സാന്നിധ്യത്തില്‍ പൊലിസ് പരിശോധന

ജൂലൈ 1: സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്ന് അന്വേഷണ സംഘം കത്തു നല്‍കി

ജൂലൈ 5: കിരണിന്റെ ജാമ്യാപേക്ഷ ശാസ്താം കോട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി

ജൂലൈ 9: കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണത്തിന് സ്റ്റേ നല്‍കണമെന്നുമുള്ള കിരണിന്റെ വാദം കോടതി നിരസിച്ചു

ജൂലൈ 26 : കിരണിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയും തള്ളി

ആഗസ്റ്റ് 1: അഡ്വ. ഫജി. മോഹന്‍രാജിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

ആഗസ്റ്റ് 6: കിരണിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു

സപ്തംബര്‍ 3 : കിരണിന്റെ ജാമ്യാപേക്ഷ വീണ്ടും ജില്ലാ സെഷന്‍സ് കോടതി തള്ളി

സപ്തംബര്‍ 10 : കിരണിന്റെ അറസ്റ്റിന് ശേഷം 80ാം ദിവസം കേസില്‍ ഐ.ജി ഹര്‍ഷിത അട്ടല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ഒക്ടോബര്‍ 8: കിരണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

2022 ജനുവരി 10 : കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി

മാര്‍ച്ച് 2: വിചാരണക്കിടെ സുപ്രിം കോടതി കിരണിന് ജാമ്യം നല്‍കി.

മെയ് 18 : വിചാരണ പൂര്‍ത്തിയായി

മെയ് 23 : വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

Saudi-arabia
  •  11 days ago
No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  11 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  11 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  11 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  11 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  11 days ago
No Image

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും

Kerala
  •  11 days ago
No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  11 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  11 days ago