HOME
DETAILS
MAL
577 കുട്ടികളെ കൊവിഡ് അനാഥരാക്കിയെന്ന് കേന്ദ്രം
backup
May 26 2021 | 20:05 PM
ന്യൂഡല്‍ഹി: കൊവിഡ് രാജ്യത്ത് 577 കുട്ടികളെ അനാഥരാക്കിയെന്ന് കേന്ദ്രം. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഇതുവരെയുള്ള കണക്കാണിത്. കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സഹായം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സ്മൃതി ഇറാനി അറിയിച്ചു. ജില്ലാ ഭരണകൂടങ്ങള്‍ക്കാണ് ഇവരുടെ സംരക്ഷണ ചുമതല. രക്ഷിതാക്കള്‍ നഷ്ടപ്പെട്ടത് മൂലമുണ്ടാകാനിടയുള്ള മാനസികാഘാതം കുറക്കുന്നതിന് കുട്ടികള്‍ക്ക് നിംഹാന്‍സ് സംഘം കൗണ്‍സലിങ് നല്‍കുമെന്നും സമൃതി ഇറാനി അറിയിച്ചു.
അനാഥരുടെ സംരക്ഷണത്തിനുള്ള ധനലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. യുനിസെഫിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിലേക്ക് യുനിസെഫ് പ്രതിനിധികളെയും ക്ഷണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."