ഗള്‍ഫ് നാടുകളില്‍ അല്‍ബിര്‍ സ്‌കൂള്‍ വ്യാപകമാക്കും
മസ്‌കത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആലപ്പുഴയില്‍ ചേര്‍ന്ന തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിക്കുകയു0 , സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ 2016 ല്‍ ആരംഭിക്കുകയും, കേരളം കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളിലായി 400 ഓളം സ്ഥാപനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ അല്‍ബിര്‍ സ്‌കൂള്‍ സംവിധാനം ഗള്‍ഫ് നാടുകളില്‍ കൂടി വ്യാപിക്കുന്നതിന്റെ ഭാഗമായി മസ്‌കറ്റ് സുന്നി സെന്ററിന്റെ കീഴില്‍ അല്‍ബിറിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു.
ഒമാനിലെ വിവിധ കേന്ദ്രങ്ങളില്‍ വരും വര്‍ഷങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വേണ്ടത് ചെയ്യുമെന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
സുന്നി സെന്റര്‍ ട്രഷറര്‍ അബ്ബാസ് ഫൈസി യുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറിയും അല്‍ബിര്‍ സ്‌കൂള്‍ കണ്‍വീനറുമായ മുക്കം ഉമര്‍ ഫൈസി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്‍ബഉല്‍ ഹുദാ പ്രിന്‍സിപ്പല്‍ മുഹമ്മദലി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സക്കീര്‍ ഹുസൈന്‍ ഫൈസി, ഹാഷിം ഫൈസി, വാഹിദ് മാള ആശംസ പ്രസംഗം നടത്തി. അല്‍ ബിര്‍റ് കോര്‍ഡിനേറ്റര്‍ ജമാല്‍ ഹമദാനി സ്വാഗതവും മദ്രസ കണ്‍വീനര്‍ സലീം കോര്‍ണിഷ് നന്ദിയും പറഞ്ഞു.
സുപ്രഭാതം ഗൾഫ് വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."