പറമ്പിക്കുളത്ത് അരിക്കൊമ്പന്‍ വാഴുമോ? ഇടുക്കിയില്‍ ആഹ്‌ളാദം, പറമ്പിക്കുളത്ത് പ്രതിഷേധം
തൊടുപുഴ: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നിര്‍ദേശത്തെ സ്വാഗതം ചെയ്ത് എം.എം മണി. സമരം അവസാനിപ്പിക്കുമെന്നും മണി പറഞ്ഞു. ഇവിടുത്തെ ശല്ല്യം ഒഴിവായി എന്നും ഇനി പറമ്പിക്കുളത്തുള്ളവര്‍ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം അരിക്കൊമ്പനെ പറമ്പികുളത്തു വിട്ടാല്‍ ഏകദേശം നൂറ് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ചിന്നക്കനാലിലേക്ക് തിരിച്ചെത്താന്‍ രണ്ടോ മൂന്നോ ദിവസം മതിയാകുമെന്നും വിലയിരുത്തലുണ്ട്.
അതേ സമയം ഇടുക്കിയില്‍ വിധിയെ സ്വാഗതം ചെയ്ത നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍ പറമ്പിക്കുളത്തുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം എം.എല്‍.എ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. പറമ്പിക്കുളത്തുള്ളതും മനുഷ്യര്‍ തന്നെയാണെന്നും അവിടെയും റേഷന്‍ ഷാപ്പുകളും വീടുകളില്‍ അരിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പറമ്പികുളത്തുതന്നെ നിലയുറപ്പിച്ചാല്‍ അവിടുത്തെ ആനകളുമായി കലഹിക്കേണ്ടി വരും. അരി ഭക്ഷിക്കുന്നതിനായി ഏതെങ്കിലും വനവാസി ഊരുകളില്‍ എത്തിയാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും ഊഹിക്കുന്നതാണ്.
അതേ സമയം ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ തീരുമാനം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് കാണിച്ച് വനം മന്ത്രി, സെക്രട്ടറി, ഉന്നത വനം ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചു. ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് അടിയന്തിരമായി തടയണമെന്ന് പെരിയാര്‍ കടുവ സങ്കേതത്തിലെ മുന്‍ സാമൂഹ്യ ശാസ്ത്രജ്ഞന്‍ എസ്.ഗുരുവായൂരപ്പനും ആവശ്യപ്പെട്ടിട്ടുണ്ട്.
'ശല്യക്കാരനായ അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിശ്ചയിച്ചു. വിദഗ്ധസമിതിയാണ് ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചതെന്നാണ് വാര്‍ത്ത. അതിനെ സ്വാഗതം ചെയ്യുന്നു. കോടതി ഉത്തരവിനെ മാനിക്കുന്നു. എന്നാല്‍ അതിന്റെ പേരില്‍ പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ലെന്നും എം.എം മണി വ്യക്തമാക്കി.
ഈ മൃഗങ്ങളെ എല്ലാം കൊല്ലാന്‍ പറ്റുമോ. അരിക്കൊമ്പനെ കൊല്ലണമെന്ന് നമുക്ക് പറയാന്‍ പറ്റുമോ. ഇവിടെ നിന്ന് ശല്യം ഒഴിവാക്കി അങ്ങോട്ട് മാറ്റുന്നു. വന്‍ വനമാണ് അവിടമെന്നും ഇഷ്ടംപോലെ കാട്ടുമൃഗങ്ങളുണ്ടെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."