HOME
DETAILS
MAL
എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടല്‍; ഒരാള്‍ പിടിയില്‍
backup
August 21 2016 | 02:08 AM
ശാസ്താംകോട്ട: എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മദ്യം വാങ്ങി മടങ്ങുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. കരുനാഗപ്പള്ളി കടപ്പ നടുവിലകിഴക്കതില് വീട്ടില്‍ ഹുസൈദാ(32)ണ് പിടിയിലായത്.
മദ്യം വാങ്ങി വരുന്ന പ്രായംചെന്നവരാണ് ഇവരുടെ തട്ടിപ്പിനിരയാകുന്നത്. ഇരുട്ടിന്റെ മറവില്‍ ലൈസന്‍സും മറ്റും കാണിച്ച് എക്സൈസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. എക്സൈസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
കുന്നത്തൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജോണ്‍, സുധീര്‍, രഞ്ജിത്, ബിജുലാല്‍ എന്നിവരുള്‍പ്പെട്ട
സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."