HOME
DETAILS

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ അനുപാതം: ഹൈക്കോടതി വിധിക്കെതിരേ മുസ്‌ലിം സംഘടനകള്‍, ഉത്തരവ് സ്വാഗതം ചെയ്ത് കെസിബിസി

  
backup
May 28 2021 | 17:05 PM

proportion-of-minority-welfare-scheme-muslim-organizations-against-high-court-decision

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ മുസ്ലിം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയപ്പോള്‍ അനുകൂലിച്ച് കെസിബിസി. ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയില്‍ സര്‍ക്കാര്‍ എങ്ങനെയാണ് സത്യവാങ്മൂലം നല്‍കിയതെന്ന് പഠിക്കേണ്ടതുണ്ടെന്നും വിഷയത്തില്‍ അപ്പീല്‍ പോകുന്ന കാര്യം മുസ്‌ലിം ലീഗ് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

േൈഹക്കാടതി വിധി എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. പാലോളി കമ്മിറ്റി ശുപാര്‍ശപ്രകാരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, മദ്രസ അധ്യാപകര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് (ഇത് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഫണ്ടല്ല), കോച്ചിങ് സെന്റുകള്‍ എന്നിവക്കാണ് ഫണ്ട് നീക്കിവെച്ചത്.

2015ലെ സര്‍ക്കാര്‍ ഉത്തരവില്‍ മറ്റു വിഭാഗങ്ങള്‍ക്ക് 20 ശതമാനം കൊടുക്കണമെന്ന് കടന്നുകൂടിയത് എങ്ങനെയാണെന്ന് പരിശോധിക്കപ്പെടണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നടപ്പാക്കിയ പദ്ധതിയെ മുസ്‌ലിംകളല്ലാത്ത മറ്റു വിഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണെന്നും എം.ഇ.എസ് കേസില്‍ കക്ഷിചേരുമെന്നും ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് മാത്രമായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് നീക്കിവെച്ച ഫണ്ടാണെന്ന് മനസ്സിലാക്കാതെയാണ് ഇത്തരം വിധികളുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈകോടതി വിധി വിഷയം ആഴത്തില്‍ മനസ്സിലാക്കാതെയാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ വിധി മുസ്‌ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം ഉത്തരവ് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു കെസിബിസിയുടെ പ്രതികരണം. ജനസംഖ്യാനുപാതികമായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നത് െ്രെകസ്തവ സഭകളുടെ ഏറെ നാളായുള്ള ആവശ്യമാണെന്ന് കെസിബിസി വക്താവ് ഫാ ജേക്കബ് പാലക്കാപ്പള്ളി അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  17 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  17 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  17 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  17 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  17 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  17 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  17 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  17 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  17 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  17 days ago