നടി ഖുശ്ബു ആശുപത്രിയില്‍, ശരീരം തളര്‍ച്ച കാണിക്കുന്നസമയത്ത് അവഗണിക്കരുതെന്നും നടി
ഹൈദരാബാദ്: ബി.ജെ.പി നേതാവും ദേശീയ വനിതാ കമ്മിഷന് അംഗവും നടിയുമായി ഖുശ്ബു ആശുപത്രിയില്‍. വെള്ളിയാഴ്ച ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് അവരെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്വിറ്ററില്‍ അവര്‍ തന്നെയാണിക്കാര്യം വ്യക്താമക്കിയത്.
'പനി അധികമായി. അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളര്‍ച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്' ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.
ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും ഖുശ്ബു ടിറ്ററില്‍ വ്യക്തമാക്കി. അടുത്തിടെയാണ് കുശുബു ദേശീയ വനിതാ കമ്മിഷന് അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇതിനുശേഷം അവര്‍ നടത്തിയ കുട്ടിക്കാലത്തെ അനുഭവം വലിയ വാര്‍ത്തയായിരുന്നു. സ്വന്തം പിതാവ് കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശമാണ് അവര്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."