പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍
കൊച്ചി: പ്രത്യാശയുടെ നിറവില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. 51 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് സ്‌നേഹത്തിന്റെയും പ്രത്യാശയുടേയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്.
ഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. നിരാശ പരത്തുന്ന കാര്യങ്ങളാണ് ചുറ്റും കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റര്‍ സന്ദേശം മനസുകളിലേക്ക് എത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു. കെ.ആര്‍. പുരം സെയ്ന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയില്‍ വികാരി ഫാ. എം.യു. പൗലോസ് കാര്‍മികനായി.
ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണയില്‍ വിശ്വാസികള്‍ നടത്തിയ ഒരാഴ്ചത്തെ ചടങ്ങുകള്‍ക്കാണ് ഉയര്‍പ്പുതിരുനാളോടെ സമാപനമാകുന്നത്. ദേവാലയങ്ങളില്‍ ഈ ദിനത്തില്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും. ക്രൈസ്തവ ഭവനങ്ങളില്‍ പ്രത്യേക വിഭവങ്ങള്‍ ഒരുക്കി കുടുംബസംഗമങ്ങളും വിരുന്നുകളും സംഘടിപ്പിക്കുന്ന ദിനം കൂടിയാണ് ഈസ്റ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."