HOME
DETAILS

അമാനത്തുല്ല ഖാനെ മോശക്കാരനാക്കിയ പൊലിസ് നടപടി ;വിശദീകരണം തേടി ഡൽഹി ഹൈക്കോടതി

  
backup
June 02 2022 | 07:06 AM

%e0%b4%85%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%96%e0%b4%be%e0%b4%a8%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


ന്യൂഡൽഹി
ആംആദ്മി പാർട്ടി നേതാവും ഒഖ്‌ല എം.എൽ.എയുമായ അമാനത്തുല്ല ഖാനെ ജാമിഅ നഗറിലെ മോശം സ്വഭാവക്കാരനായ വ്യക്തിയായി പ്രഖ്യാപിച്ച ഡൽഹി പൊലിസ് നടപടിയിൽ പൊലിസിന്റെ വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. മോശം വ്യക്തിയായി പ്രഖ്യാപിച്ചതിനെതിരേ അമാനത്തുള്ള ഖാൻ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ദിനേഷ് കുമാറിന്റെ ബഞ്ച് പൊലിസിനോട് വിശദീകരണം ആവശ്യപ്പെട്ടത്. നടപടി ഉടൻ സ്റ്റേ ചെയ്യണമെന്ന അമാനത്തുല്ലാ ഖാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.


ഡൽഹി പൊലിസ് നടപടി വ്യക്തി സ്വതന്ത്ര്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഷയം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും ബഞ്ച് വ്യക്തമാക്കി. ജഹാംഗീർപുരിക്ക് പിന്നാലെ സൗത്ത് ഡൽഹിയിൽ മുനിസിപ്പൽ അധികൃതർ നടത്തിയ പൊളിക്കലുകൾ അമാനത്തുള്ള ഖാന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതെത്തുടർന്നാണ് അമാനത്തുല്ല ഖാനെ പൊലിസ് ജാമിഅ നഗറിലെ മോശം സ്വഭാവക്കാരനായ വ്യക്തിയെന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്.


തനിക്ക് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് പൊലിസ് നടപടിയെന്ന് അമാനത്തുള്ള ഖാൻ കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരസ്യമാക്കുന്നതിനും മാധ്യമങ്ങൾക്ക് നൽകുന്നതിലും പൊലിസിനെ വിലക്കണം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തങ്ങൾക്ക് നൽകുന്നതിന് മുമ്പ് ഡൽഹി പൊലിസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണൈന്നും അമാനത്തുള്ള ഖാന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.


എന്നാൽ, കേസ് വിശദാംശങ്ങൾ പൊലിസ് ചോർത്തിയിട്ടില്ലെന്ന് ഡൽഹി പൊലിസിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അമാനത്തുള്ള ഖാൻ ഒരു രാഷ്ട്രീയ നേതാവാണ്. അദ്ദേഹം തന്നെ അത് ചോർത്തിയെടുത്തതാകാം. ഖാനെതിരേ 16 എഫ്.ഐ.ആറുകൾ ഉണ്ടെന്നും ഡൽഹി പൊലിസ് പറഞ്ഞു. കേസ് ജൂലൈ 28ന് വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  11 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago