ഐ.ഐ.എം 21-ാം സ്ഥാപകദിനം ആചരിച്ചു
കുന്ദമംഗലം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് 21-ാം സ്ഥാപകദിനാഘോഷം ആചരിച്ചു. ചടങ്ങില്‍ അഹമ്മദാബാദ് യൂനിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ പ്രൊഫ. പങ്കജ് ചന്ദ്ര എക്‌സിബിഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രൊഫ. കുല്‍ബുഷന്‍ ബാലൂനി സ്ഥാപകദിനപ്രഭാഷണം നടത്തി. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ അഞ്ചാമത്തെ ഐ.ഐ.എമ്മായി 1996ലാണ് കുന്ദമംഗലത്ത് സ്ഥാപിച്ചത്. കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ മികവിന്റെ പട്ടികയില്‍ ഏറെ മുന്‍നിരയിലാണ് ഈസ്ഥാപനം.
1997ലെ ആദ്യബാച്ചില്‍ വെറും 42 വിദ്യാര്‍ഥികളായിരുന്നെങ്കില്‍ ഈവര്‍ഷം പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമില്‍ 384 വിദ്യാര്‍ഥികളുണ്ട്. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി വാള്‍ ഓഫ് എക്‌സ്പ്രഷന്‍സ്, അനാഛാദനം, ഐ.ഐ.എമ്മിന്റെ കഴിഞ്ഞ 20വര്‍ഷത്തെ സുപ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനം, 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഫാക്കല്‍റ്റികളെയും ഇതര ജീവനക്കാരേയും ആദരിക്കല്‍ എന്നിവയും നടന്നു. പ്രൊഫ. പ്രിയ നായര്‍രാജീവ്, പ്രൊഫ. ദേബദത്ത ചാറ്റര്‍ജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."