HOME
DETAILS

ക്രൈസ്തവര്‍ക്കുനേരെയുള്ള ആക്രമണം പെരുപ്പിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍,ബിഷപ്പുമാര്‍ക്കെതിരേ വാളെടുത്ത് സി.പിഎം, വിലപോകില്ലെന്ന് ബി.ജെ.പി

  
backup
April 13 2023 | 12:04 PM

the-central-government-has-exaggerated-the-attack-on-christians

 

ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്ക് നേരേയുള്ള ആക്രമണം സംബന്ധിച്ച കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നു എന്ന് കേന്ദ്രം. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള പല സംഭവങ്ങളും കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ബീഹാറില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം പോലും ക്രൈസ്തവര്‍ക്ക് നേരേയുള്ള ആക്രമണമായി ചിത്രീകരിച്ചിട്ടുണ്ടെന്നും മേത്ത പറഞ്ഞു. ക്രിസ്ത്യാനികള്‍ അപകടത്തിലാണെന്ന തെറ്റായ സന്ദേശമാണ് ഹരജി നല്‍കുന്നതെന്നും തുഷാര്‍ മേത്ത കുറ്റപ്പെടുത്തി.

വ്യക്തികള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പോലും ക്രൈസ്തവര്‍ക്ക് നേരേയുള്ള ആക്രമണമായി ചിത്രീകരിക്കുന്നു എന്നാണ് കേന്ദ്ര പക്ഷം.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പര്‍ദിവാല എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്.രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരേ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി സഭാ അദ്ധ്യക്ഷന്‍മാരടക്കം നല്‍കിയ ഹരജി പരിഗണിക്കവെയാണ് നിലപാട് അറിയിച്ചത്.
മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച കോടതി മന്നാഴ്ചത്തെ സാവകാശം അനുവദിച്ചു.

അതേ സമയം ബിജെപി അനുകൂല നിലപാടെടുത്ത കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പിഎം മുഖപത്രം. പീപ്പിള്‍സ് ഡെമോക്രസിയുടെ പുതിയ ലക്കത്തിലാണ് തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് വിമ!ര്‍ശനമുണ്ട്. ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കടുത്ത ആക്രമണത്തിന് വിധേയമാകുമ്പോള്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതിനെയാണ് പീപ്പിള്‍സ് ഡെമോക്രസി വിമര്‍ശിക്കുന്നത്.

തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു.
ക്രിമിനല്‍ കേസ് നേരിടുന്ന കര്‍ദിനാള്‍ ആലഞ്ചേരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മികച്ച നേതാവാണെന്ന് പുകഴ്ത്തി. മുസ്ലിം ക്രിസ്ത്യന്‍ ഭിന്നിപ്പ് ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപി ആര്‍എസ്എസ് ലക്ഷ്യം. ഇതിനായി വിദേശ ഫണ്ട് സ്വീകരിക്കുന്നത് തടഞ്ഞടക്കം സമ്മര്‍ദമുണ്ടാക്കുന്നുവെന്നും ലേഖനത്തിലുണ്ട്.

ക്രിസ്ത്യന്‍ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ മതമേലദ്ധ്യക്ഷന്‍മാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 49 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago