ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിന് വിലക്ക്
മുംബൈ
സ്ത്രീകളെ അധിക്ഷേപിക്കുന്നതും ബലാത്സംഗം പ്രചരിപ്പിക്കുന്നതുമായ രണ്ട് പരസ്യങ്ങൾ വാർത്താവിതരണ മന്ത്രാലയം തടഞ്ഞു. പ്രേക്ഷകരുടെ വിമർശനത്തെ തുടർന്നാണ് നടപടി. ബോഡി സ്പ്രേ നിർമാതാക്കളായ ലെയറിന്റെ പരസ്യത്തിനാണ് വിലക്കേർപ്പെടുത്തിയത്. സൂപ്പർമാർക്കറ്റിൽ സൗന്ദര്യവർധക വസ്തുക്കൾ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ പുറകിൽനിന്ന് നാല് ചെറുപ്പക്കാർ 'നമ്മൾ നാലുപേരുണ്ട്, ഇത് ഒരെണ്ണമേ ഉള്ളൂ' എന്നു പറയുന്നു. സാധനങ്ങൾ നോക്കാനായി കുനിഞ്ഞ പെൺകുട്ടിയുടെ പിറകിൽനിന്ന് 'ഷോട്ട് ആരെടുക്കും' എന്നും ചോദിക്കുന്നു. റാക്കിലിരിക്കുന്ന അവശേഷിച്ച ഒരു പെർഫ്യൂം കുപ്പി നോക്കി ആർക്കാണ് 'ഷോട്ട്' ലഭിക്കുക എന്നു ചോദിക്കുന്നു.
എന്നാൽ, കുപ്പിക്ക് പകരം ആദ്യം സ്ത്രീയെയാണ് കാണിക്കുന്നത്. ഈ രംഗമാണ് വിവാദമായത്. ലെയർ കമ്പനിയുടെ പുതിയ ബോഡി സ്‌പ്രേയുടെ പേരാണ് ഷോട്ട്. സമാനമായ പരസ്യമാണ് രണ്ടാമത്തേതും. പരസ്യം നീക്കംചെയ്യാൻ ട്വിറ്ററിനോടും യുട്യൂബിനോടും സർക്കാർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."