HOME
DETAILS

ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും

  
Shaheer
July 02 2025 | 15:07 PM

Setback for Expats in Dubai and Sharjah as Rent Rates Set to Increase

ദുബൈ: യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലിയ കുതിച്ചുചാട്ടം ഉണ്ടായതിനുപിന്നാലെ ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലെ വാടകനിരക്കും വസ്തു വിലയും ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഇത് പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് ഈ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സാമ്പത്തിക വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, പരമ്പരാഗത ഹോട്ട്‌സ്‌പോട്ടുകള്‍ക്കപ്പുറം പുതിയ നിക്ഷേപ സാധ്യതകള്‍ തേടുന്നവര്‍ക്ക് 2025ല്‍ മികച്ച വരുമാനം ലഭിക്കാനുള്ള അവസരമുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജനസംഖ്യാ വര്‍ധനവ്, സാമ്പത്തിക വളര്‍ച്ച, പുതിയ വിസ നിയമങ്ങള്‍, പ്രീമിയം പ്രോപ്പര്‍ട്ടികളോടുള്ള ഉയര്‍ന്ന ഡിമാന്‍ഡ് എന്നിവയാണ് വാടകയും വിലയും വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ബ്ലൂം ഹോള്‍ഡിംഗിന്റെ 2025ലെ യുഎഇ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പ്രകാരം, ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്.

യുഎഇയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലകള്‍

നസീം വില്ലാസ്, ഷാര്‍ജ

വിലയില്‍ 243.27% വര്‍ധനവ് രേഖപ്പെടുത്തിയ ഈ പ്രദേശം, താങ്ങാനാവുന്ന വിലയില്‍ കുടുംബ കേന്ദ്രീകൃതമായ താമസ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സുരക്ഷിതവും നിക്ഷേപ സൗഹൃദവുമായ ഈ വില്ല കമ്മ്യൂണിറ്റി യുഎഇയിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് വില വര്‍ധനവില്‍ മുന്നിലാണ്.

റെമാ, അല്‍ ഐന്‍, അബുദാബി

241.62% വളര്‍ച്ച നേടിയ റെമാ, അല്‍ ഐനിലെ പ്രധാന ഫ്രീഹോള്‍ഡ് സോണുകളിലൊന്നാണ്. നിക്ഷേപകര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ ഒരുപോലെ ജനപ്രിയമായ ഈ പ്രദേശത്തെ പ്രോപ്പര്‍ട്ടികള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ് രേഖപ്പെടുത്തുന്നത്.

സോണ്‍ 12, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അബൂദബി

237.90% വില വര്‍ധനവ് രേഖപ്പെടുത്തിയ ഈ ശാന്തമായ റെസിഡന്‍ഷ്യല്‍ മേഖല, അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം മൂലം ഉയര്‍ന്ന ഡിമാന്‍ഡ് നേരിടുന്നു. താമസക്കാര്‍ക്ക് പ്രിയപ്പെട്ട ഇടമായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്.

മെയ്ദാന്‍ അവന്യൂ, ദുബൈ

204.47% വളര്‍ച്ചയോടെ, ഡൗണ്ടൗണ്‍ ദുബൈയ്ക്ക് സമീപമുള്ള ഈ പ്രദേശം ജീവിതശൈലിയും പ്രവേശനക്ഷമതയും വാഗ്ദാനം ചെയ്യുന്ന ഓഫ്പ്ലാന്‍ ഹോട്ട്‌സ്‌പോട്ടാണ്. ഈ പ്രദേശം നിക്ഷേപകരേയും താമസക്കാരേയും ഒരുപോലെ ആകര്‍ഷിക്കുന്നു.

പാം ജബല്‍ അലി, ദുബൈ

203.27% വില വര്‍ധനവ് രേഖപ്പെടുത്തിയ ഈ മേഖല, വര്‍ഷങ്ങളായി നിര്‍ത്തിവെച്ചിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ ആഡംബര റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഈ പ്രദേശത്തെ പ്രോപ്പര്‍ട്ടികള്‍ക്ക് നിക്ഷേപകര്‍ക്കിടയില്‍ താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ട്.

വിദഗ്ധര്‍ പറയുന്നത്

പുതിയ വിസ നിയമങ്ങളും രാജ്യത്തേക്കുള്ള ജനപ്രവാഹവും താമസ സൗകര്യങ്ങളുടെ ആവശ്യകത കുത്തനെ വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'പരമ്പരാഗത ഹോട്ട്‌സ്‌പോട്ടുകള്‍ക്കപ്പുറം, വളര്‍ന്നുവരുന്ന മേഖലകളില്‍ നിക്ഷേപിക്കുന്നത് 2025ല്‍ ഉയര്‍ന്ന വരുമാനം നല്‍കും,' ഒരു റിയല്‍ എസ്റ്റേറ്റ് വിദഗ്ധന്‍ അഭിപ്രായപ്പെട്ടു.

Expatriates living in Dubai and Sharjah face rising rental costs, with authorities confirming upcoming hikes in key residential areas. Tenants are advised to prepare for increased housing expenses in the coming months.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണം, ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലും ഉറപ്പാക്കണം: സഊദി വിദേശകാര്യ മന്ത്രി

International
  •  14 hours ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  14 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ

Kerala
  •  15 hours ago
No Image

ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  15 hours ago
No Image

മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി

Kerala
  •  15 hours ago
No Image

ബിന്ദുവിന്റെ മരണം വേദനാജനകം; ആരോ​ഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി 

Kerala
  •  15 hours ago
No Image

ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  15 hours ago
No Image

ഉപയോ​ഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  15 hours ago
No Image

ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്‌യുവിയായ ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിൽ 

auto-mobile
  •  16 hours ago
No Image

പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ

Cricket
  •  16 hours ago