HOME
DETAILS
MAL
പരുക്കേറ്റ പാറ്റയെ ആശുപത്രിയിലെത്തിച്ച് യുവാവ്
backup
June 05 2021 | 20:06 PM
ബാങ്കോക്ക്: തായ്‌ലന്റില്‍ റോഡില്‍ പരുക്കേറ്റുകിടന്ന പാറ്റയെ ആശുപത്രിയിലെത്തിച്ച് യുവാവ്. റോഡരികില്‍ ആരോ ചവിട്ടി പരുക്കേറ്റ പാറ്റയാണ് യുവാവിന്റെ മനസലിയിപ്പിച്ചത്.
മൃതപ്രായനായ പാറ്റയുമായി യുവാവ് സായ് റാക് മൃഗാശുപത്രിയിലെത്തിയെന്ന് ഡോ. തനു ലിംപാപറ്റ്വാനിച് ഫേസ്ബുക്കില്‍ കുറിച്ചു.
ഓരോ ജീവനും വിലയുള്ളതാണെന്നും പാറ്റയെ ആ അവസ്ഥയില്‍ ഉപേക്ഷിക്കാന്‍ തോന്നിയില്ലെന്ന് യുവാവ് പറഞ്ഞതായും ഡോക്ടര്‍ പറയുന്നു. ചികിത്സയ്ക്കുശേഷം പാറ്റയെ യുവാവിനു തിരികെ നല്‍കിയെന്നും ചികിത്സാ ഫീസ് വാങ്ങിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഇത് തമാശയായി കാണേണ്ടതല്ലെന്നും ഇത്തരം സഹാനുഭൂതിയുള്ള ധാരാളം ആളുകള്‍ ലോകത്തുണ്ടാകട്ടെയെന്നും അദ്ദേഹം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."