HOME
DETAILS

പനി, ജലദോഷം ഉൾപ്പെടെ 16 മരുന്നുകൾ കുറിപ്പടിയില്ലാതെ വാങ്ങാം

  
backup
June 09, 2022 | 6:55 AM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%9c%e0%b4%b2%e0%b4%a6%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%89%e0%b5%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%86-16-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8

ന്യൂഡൽഹി
ചുമ, ജലദോഷം, വേദന, ചൊറിച്ചിൽ, മൂക്കടപ്പ്, ഫംഗസ് തുടങ്ങിയ രോഗങ്ങൾക്കായി സാധാരണ ഉപയോഗിക്കുന്ന മരുന്നുകളും പാരസെറ്റാമോളും ഡോക്ടറുടെ കുറിപ്പില്ലാതെ വാങ്ങാമെന്ന നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ.


ഇത്തരത്തിലുള്ള 16 മരുന്നുകളെ ഓവർ ദി കൗണ്ടർ (ഒ.ടി.സി) വിഭാഗത്തിൽ ഉൾപ്പെടുത്താൻ 1945ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്സ് നിയമം ഭേദഗതി വരുത്താനാണ് സർക്കാർ നീക്കം.
രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ കുറിപ്പടിയില്ലാതെ ഇപ്പോൾ ഈ മരുന്നുകൾ വാങ്ങാൻ സാധിക്കില്ല. ഷെഡ്യൂൾ എക്‌സ്, എച്ച് എന്നിവയിലാണ് ഇവ ഉൾപ്പെടുത്തിയത്. ഇവയെ ഇനി ഷെഡ്യൂൾ കെ യിലേക്ക് മാറ്റാനാണ് നിയമഭേദഗതി നടത്തുന്നത്. ലൈസൻസുള്ള ചില്ലറ മരുന്നു വിൽപനക്കാരിൽ നിന്ന് കുറിപ്പടിയില്ലാതെ ഇനി ഇത്തരം മരുന്ന് വാങ്ങാനാകും. മുറിവുകൾക്കുപയോഗിക്കുന്ന പൊവിഡോൺ അയൊഡിൻ ഓയിൻമെന്റ്, ക്ലോറോഹെക്‌സിഡിൻ മൗത്ത് വാഷ്, ചൊറിക്കും മറ്റും ഉപയോഗിക്കുന്ന ക്ലോട്ടിമസോൾ ആന്റി ഫംഗൽ ക്രീം, ചുമയ്ക്കുള്ള ഡെക്‌സ്‌ട്രോമെത്താഫൻ ഹൈഡ്രോബ്രോമൈഡ് ലോസെഞ്ചറുകൾ, വേദനയ്ക്കുള്ള ഡൈക്ലോഫെനാക് ഓയൻമെന്റ്, ബാക്ടീരിയക്കെതിരേയുള്ള ബെൻസോയിൽ പെറോക്‌സൈഡ്, അലർജിക്കും ചുമയ്ക്കുമുള്ള ഡൈഫെൻഹൈഡ്രാമിൻ കാപ്‌സ്യൂൾ, പനിക്കും വേദനയ്ക്കുമുള്ള പാരസെറ്റാമോൾ, വയറിളക്കാനുള്ള ചില മരുന്നുകൾ, മൂക്കടപ്പിനുള്ള ചില മരുന്നുകൾ എന്നിവയാണ് ഒ.ടി.സി വിഭാഗത്തിലേക്ക് മാറുന്നത്.


കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ടുവച്ച നിർദേശം പ്രാബല്യത്തിൽ വന്നാൽ അഞ്ചു ദിവസത്തേക്കുള്ള ഈ മരുന്നുകൾ രോഗിക്ക് നേരിട്ട് വാങ്ങാൻ കഴിയും. തുടർന്ന് അസുഖം മാറിയില്ലെങ്കിൽ ഡോക്ടറെ കണ്ടാലും മതിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോയ മുട്ടയും ചേര്‍ത്ത് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ.... 

Kerala
  •  7 days ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  7 days ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  7 days ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  7 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  7 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  7 days ago
No Image

കുവൈത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇ-വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

latest
  •  7 days ago
No Image

'ഡോക്ടർ ഡെത്ത്'; 250-ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡോക്ടർ :In- Depth Story

crime
  •  7 days ago
No Image

ഉംറ ചെയ്യാനായി കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ മരിച്ചു

Saudi-arabia
  •  7 days ago