HOME
DETAILS
MAL
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; ധര്മരാജന് തൃശൂരിലേക്ക് മാത്രം എത്തിച്ചത് 16 കോടി
backup
June 07 2021 | 04:06 AM
തൃശൂര്‍: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂര്‍ ജില്ലയിലേക്ക് ഒഴുകിയത് കോടികളുടെ കുഴല്‍പ്പണം. കൊടകര കുഴല്‍പ്പണ കേസിലെ പ്രതി ധര്മരാജന് വിവിധ ഘട്ടങ്ങളിലായി 16 കോടി രൂപയാണ് ജില്ലയിലെത്തിച്ചത്.
കൊടകരയില്‍ കുഴല്‍പ്പണക്കവര്‍ച്ച നടന്ന ദിവസം മാത്രം ധര്‍മരാജനും സംഘവും കൊണ്ടുവന്നത് 9.80 കോടി രൂപയായിരുന്നു. തൃശൂര്‍ ജില്ലയിലെ നേതാക്കളെ 6.3 കോടി രൂപയാണ് ഏല്പിച്ചത്. ഇതില്‍ രണ്ടുകോടി തൃശൂര്‍ മണ്ഡലത്തിനും ബാക്കി തുക മറ്റ് എ ക്ലാസ് മണ്ഡലങ്ങളിലേക്കും കൈമാറിയതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.
ബാക്കിയുള്ള മൂന്നരകോടി രൂപയുമായി സഞ്ചരിക്കുമ്പോഴാണ് കവര്‍ച്ചാസംഘം പണം തട്ടിയത്. ജില്ലയിലെ ഒരു ബി.ജെ.പി നേതാവിന്റെ സുഹൃത്ത് പലപ്പോഴും ധര്‍മരാജനെ കോഴിക്കോട് പോയി കണ്ട് പണം വാങ്ങിയിരുന്നു. പലപ്പോഴായി നടന്ന ചോദ്യംചെയ്യലിനിടെ ധര്മരാജന് തന്നെയാണ് ഇതില്‍ പല വിവരങ്ങളും അന്വേഷണ സംഘത്തിനു നല്‍കിയത്.
ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴല്‍പ്പണം നേതാക്കള്‍ വെട്ടിച്ചതായും സംശയമുണ്ട്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."