'കൊവിഡ് വന്നില്ലായിരുന്നെങ്കില്‍ ഇന്ന് ബംഗാള്‍ ഞങ്ങള്‍ ഭരിച്ചേനെ' അവകാശവാദവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍
കൊല്‍ക്കത്ത: കൊവിഡ് വന്നില്ലായിരുന്നെങ്കില്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പി ജയിക്കുമായിരുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. കൊവിഡ് രണ്ടാം തരംഗം പ്രചാരണത്തെ ബാധിച്ചിരുന്നില്ലെങ്കില്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമായിരുന്നുവെന്നാണ് ജെ.പി നദ്ദയുടെ പ്രതികരണം.
ബംഗാളികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ബി.ജെ.പി പോരാട്ടം തുടരുമെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാലാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം പ്രചാരണം പൂര്‍ണമായും നിലച്ചു. ബാക്കിയുള്ള ഘട്ടങ്ങള്‍ പ്രചാരണമില്ലാതെയാണ് നടന്നത്. അടുത്ത തവണ അധികാരത്തിലെത്താന്‍ കഴിയുമെന്നും കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് വിജയറാലി നടത്താനാവുമെന്നും തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും നദ്ദ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം എട്ട് ഘട്ടങ്ങളിലായാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അധികാരം പിടിക്കാനായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടിറങ്ങി പ്രചാരണം നടത്തിയെങ്കിലും മമതാ ബാനര്‍ജിക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."