മെസി പ്രശ്നങ്ങളിൽ രക്ഷകനാകും; അദ്ദേഹത്തിനൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യം; സ്പാനിഷ് സൂപ്പർ താരം
Content Highlights: it's a blessing play alongside messi said david villa
മെസി പ്രശ്നങ്ങളിൽ രക്ഷകനാകും; അദ്ദേഹത്തിനൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യം; സ്പാനിഷ് സൂപ്പർ താരം
കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണയുടെ ഇതിഹാസ താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ് മെസി. മറഡോണ 1986ൽ ലോകകപ്പ് ബ്യൂണസ് ഐറിസിലേക്കെത്തിച്ച ശേഷം അർജന്റീനയിലേക്ക് ഫുട്ബോളിന്റെ വിശ്വകിരീടം എത്തിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച താരം ഖത്തർ ലോകകപ്പിലെ മികച്ച പ്ലെയറിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിനും അർഹനായിരുന്നു.
ഇപ്പോൾ മെസിയുമായി ഒരുമിച്ച് മൈതാനം പങ്കിട്ടതിനെ പറ്റിയും മെസിയെക്കുറിച്ചും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ സ്പാനിഷ് താരമായ. ഡേവിഡ് വിയ്യ. 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ സ്പെയ്ൻ ചാമ്പ്യൻമാരായതിന് ശേഷമാണ് വിയ്യ കാറ്റലോണിയൻ ക്യാമ്പിലേക്ക് എത്തിയത്. ബാഴ്സക്കായി 119 മത്സരങ്ങൾ കളിച്ച വിയ്യ 48 ഗോളുകളും 24 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
അതിൽ തന്നെ മെസിക്കൊപ്പമാണ് വിയ്യ തന്റെ 103 മത്സരങ്ങളിലും ബാഴ്സ ജേഴ്സിയണിഞ്ഞത്. കൂടാതെ മെസിയുമായി ചേർന്ന് 26 ഗോളുകളും ഡേവിഡ് വിയ്യ സ്വന്തമാക്കി.
"ഞാൻ ബാഴ്സയിൽ മൂന്ന് വർഷം കൊണ്ട് അമ്പതോളം ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. അതിൽ ഭൂരിഭാഗം എണ്ണത്തിലും മെസിയുടെ കോൺട്രിബ്യൂഷൻ ഉണ്ടായിരുന്നു. മെസി നമ്മുടെ സൈഡിൽ കളിക്കുന്നുണ്ടെങ്കിൽ അതൊരു അനുഗ്രഹം തന്നെയാണ്. കാര്യങ്ങൾ വശളാകുന്ന സാഹചര്യമുണ്ടായാൽ അദ്ദേഹം പരിഹാരവുമായി എത്തിക്കൊള്ളും," ഡേവിഡ് വിയ്യ പറഞ്ഞു.
2013ലാണ് വിയ്യ ബാഴ്സ വിട്ട് അത് ലറ്റിക്കോയിൽ ചേർന്നത്. ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഒഡീഷ എഫ്.സിയുടെ ഗ്ലോബൽ സ്പോർട്സ് ഡയറക്ടറായി ജോലി ചെയ്യുകയാണ് വിയ്യ. അതേസമയം വരുന്ന ജൂണിൽ മെസിയുടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കും.
നിലവിൽ ലീഗ് വണ്ണിൽ 75 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
Content Highlights: it's a blessing play alongside messi said david villa
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."