പഴയകാറുകൾ കൈയ്യിലുള്ളവരെ; കാർ ഇനി പുതിയകാലത്തിന് അനുയോജ്യമാക്കി മാറ്റാം; വഴികൾ ഇവയൊക്കെ
These Gadjets Helps Our Old Car Upgrade To New
പഴയകാറുകൾ കൈയ്യിലുള്ളവരെ; കാർ ഇനി പുതിയകാലത്തിന് അനുയോജ്യമാക്കി മാറ്റാം; വഴികൾ ഇവയൊക്കെ
പഴയ കാറുകൾ കൈവശമുള്ളവരാണോ നിങ്ങൾ? പുതിയ കാർ വാങ്ങാൻ തക്ക സമ്പാദ്യം കയ്യിലില്ലെങ്കിലും പുതിയ കാലത്തിന് യോജിക്കുന്ന രീതിയിൽ കാറിനെ മാറ്റാൻ സാധിക്കും. പുതിയ കാലത്തിന് അനുസൃതമായ രീതിയിൽ കാറിനെ മാറ്റാനുള്ള നിരവധി ഗാഡ്ജറ്റുകൾ വിപണിയിലുണ്ട്. ഈ ഗാഡ്ജറ്റുകൾ ഉപയോഗിച്ച് നമ്മുടെ കാറുകളെ പുതിയ. കാലത്തിന് അനുസൃതമായ രീതിയിൽ അപ്ഡേറ്റ് ചെയ്യാവുന്നതെയുള്ളൂ. ഇതോടെ പുതിയ കാലത്ത് പുറത്തിറങ്ങുന്ന കാറുകൾ പ്രധാനം ചെയ്യുന്ന പല സൗകര്യങ്ങളും നമ്മുടെ പഴയ കാറിൽ ആസ്വദിക്കാൻ സാധിക്കും.
ആപ്പിൾ കാർ പ്ലെ/ആൻഡ്രോയിഡ് ഓട്ടോ
കാറിനെ സംബന്ധിച്ച് ഏറ്റവും അത്യന്താപേക്ഷിതമായി ചെയ്തിരിക്കേണ്ട അപ്ഡേഷനുകളിൽ ഒന്നാണ് ആപ്പിൾ കാർ പ്ലെയോ അല്ലെങ്കിൽ ആൻഡ്രോയ്ഡ് ഓട്ടോയോ ഇൻസ്റ്റാൾ ചെയ്യൽ.
വളരെ ഉപയോഗപ്രദമായ ഈ അപ്ഡേഷൻ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ വിവിധ ആപ്പുകൾ ഉപയോഗിക്കാനും പാട്ട് കേൾക്കൽ, മെസേജ് അയക്കൽ, മുതലായ കാര്യങ്ങൾ സൗകര്യപ്രദമായി ചെയ്യാനും സാധിക്കുന്നു.
കൂടാതെ വോയിസ് കമാൻഡ് ഉപയോഗിച്ച് മാപ്പുകൾ ഉപയോഗിക്കുക, കാൾ ചെയ്യുക, സംഗീതം കേൾക്കുക മുതലായ നിരവധി കാര്യങ്ങൾ ഈ അപ്ഡേഷനിലൂടെ ചെയ്യാൻ സാധിക്കും.
വയർലെസ് ചാർജർ
കേബിളുകൾ ഇല്ലാതെ ഫോൺ മറ്റ് ഉപകരണങ്ങൾ എന്നിവ ചാർജ് ചെയ്യാനുള്ള സംവിധാനമാണ് വയർലെസ് ചാർജർ.
ഫോൺ ചാർജിങ് പാഡിൽ വയ്ക്കുന്നതോടെ അത് ചാർജ് ചെയ്യാൻ ആരംഭിക്കുന്ന. ഈ പ്രക്രിയ യാത്രികർക്ക് വളരെ ഉപയോഗ പ്രദമാണ്.
ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS)
വാഹനത്തിനെ സുരക്ഷയെ സംബന്ധിച്ച് ആകുലപ്പെടുന്നവർ വാഹനത്തിൽ എത്രയും പെട്ടെന്ന് ഉൾപ്പെടുത്തേണ്ട ഒരു സുരക്ഷാ സംബന്ധമായ അപ്ഡേഷനാണിത്. TPMS ഘടിപ്പിക്കുന്നതോടെ കാറിന്റെ ടയർ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാനും ഇന്ധനക്ഷമത മെച്ചപ്പെടുത്താനും സഹായകരമാവും. കൂടാതെ ഈ സിസ്റ്റം വാഹനത്തിലെ ടയറിന്റെ മർദ്ദം സ്ഥിരമായി നിരീക്ഷിക്കുകയും അതിന്റെ അളവിനെക്കുറിച്ച് നമ്മളെ അറിയിക്കുകയും ചെയ്യുന്നു.
ഹെഡ്സ്-അപ്പ്-ഡിസ്പ്ലെ (HUD)
കാറിന്റെ വിൻഡ് ഷീൽഡിലേക്ക് വിവരങ്ങൾ കൈമാറുന്ന തരത്തിലുള്ള ഒരു സംവിധാനമാണിത്. റോഡിൽ നോക്കി വണ്ടി ഓടിക്കുമ്പോൾ തന്നെ ഈ സംവിധാനത്തിലൂടെ വാഹനത്തിന്റെ വേഗത, നാവിഗേഷൻ, ഇന്ധനത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ അറിയാൻ സാധിക്കും. അപകടകരമായ പാതയിലൂടെ സ്ഥിരമായി വാഹനം ഓടിക്കുന്നവർ എത്രയും പെട്ടെന്ന് ഈ സംവിധാനം വാഹനത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിവേഴ്സ് പാർക്കിങ് ക്യാമറ
കാറുകളെ സംബന്ധിച്ച് ഏറ്റവും അത്യാവശ്യമായി വേണ്ട വളരെ പ്രധാനപ്പെട്ട ഒരു ഫീച്ചറാണ് റിവേഴ്സ് പാർക്കിങ് ക്യാമറ.
ഇടുങ്ങിയ പാതയിലും ജനത്തിരക്കുള്ളിടത്തും വാഹനം അനായാസമായും സൗകര്യപ്രദമായും പാർക്ക് ചെയ്യാൻ ഈ സംവിധാനം സഹായിക്കുന്നു. പാർക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ പിന്നിലെ കാഴ്ചകൾ കൃത്യമായി മനസിലാക്കിയെടുക്കാൻ റിവേഴ്സ് പാർക്കിങ് ക്യാമറയും സെൻസറുകളും സഹായിക്കുന്നു.
Content Highlights: These Gadjets Helps Our Old Car Upgrade To New
പഴയകാറുകൾ കൈയ്യിലുള്ളവരെ; കാർ ഇനി പുതിയകാലത്തിന് അനുയോജ്യമാക്കി മാറ്റാം; വഴികൾ ഇവയൊക്കെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."